Shot Dead | മത്സരത്തിനിടെ റഫറിയെ തല്ലിയ കേസില്‍ പ്രതിയായ യുവ ഫുട്‌ബോള്‍ താരം തലയില്‍ വെടിയേറ്റ് മരിച്ചനിലയില്‍
Jul 21, 2023, 08:12 IST
ബ്യൂനസ് ഐറിസ്: (www.kvartha.com) ഫുട്‌ബോള്‍ മത്സരത്തിനിടെ റഫറിയെ തല്ലിയ കേസില്‍ പ്രതിയായ യുവ ഫുട്‌ബോള്‍ താരത്തെ റെയില്‍വേ സ്റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ജന്റീനയിലെ വില്യംസ് അലക്‌സാന്‍ഡര്‍ ടപോണിനെയാണ് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം എല്‍ റിയുനൈറ്റഡ് ക്ലബിനെതിരായ മത്സരത്തിനിടെ റഫറി ക്രിസ്റ്റ്യന്‍ ഏരിയറിനെ വില്യംസ് മര്‍ദിച്ചിരുന്നു. റഫറിയുടെ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച താരം അദ്ദേഹത്തെ ഇടിച്ചു വീഴ്ത്തി. തലയില്‍ മര്‍ദിച്ചതോടെ റഫറി അബോധാവസ്ഥയിലായി. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം, റഫറി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതോടെ വില്യംസ് അലക്‌സാന്‍ഡറിനെതിരെ കൊലപാതക ശ്രമം ഉള്‍പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തു. 10 മുതല്‍ 15 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് താരത്തിനെതിരെ ചുമത്തിയിരുന്നത്. താരത്തെ ഫുട്‌ബോളില്‍നിന്ന് ആജീവനാന്തം വിലക്കാനും ശിപാര്‍ശ ചെയ്തിരുന്നു.
കേസില്‍പെട്ട മനോവിഷമത്തില്‍ വില്യംസ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തില്‍ കോര്‍ടാഡ ടീമിന്റെ താരമായിരുന്നു വില്യംസ്.
Keywords: News, World, World-News, Footballer, Found Dead, Attack, Referee, Shot Dead, Footballer found dead three days after attacking referee.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.