അമേരിക്കയില്‍ കനത്ത മഞ്ഞു വീഴ്ച; 1,700 വിമാനങ്ങള്‍ റദ്ദാക്കി
Feb 8, 2013, 10:21 IST
ന്യൂയോര്‍ക്ക്: അമേരിക്കയുടെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലുണ്ടായ കനത്ത മൂടല്‍മഞ്ഞും കാറ്റും ജനജീവിതത്തെ ദുരിതത്തിലാക്കി. കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് രാജ്യത്ത് 1,700 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.മുടല്‍മഞ്ഞിനെ തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വ്യാഴാഴ്ച 50 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ചിക്കാഗോയിലും 85 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇനിയും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
റെക്കോര്‍ഡ് മഞ്ഞുവീഴ്ചയാണ് ബോസ്റ്റണ്‍ മുതല്‍ ന്യൂയോര്‍ക്ക് വരെ അനുഭവപ്പെട്ടിരിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അനുമാനം. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഈ മേഖലകളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്.
പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ അവശ്യ ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍. കടുത്ത മഞ്ഞുവീഴ്ച കാരണം നൂറു കണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.

Keywords: Snow, Wind, Travellers, Peaple,America, Airport, Flight, Cancelled, New York, America, Airlines, School, Food, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.