നോഹയുടെ കാലത്തെ പ്രളയം യഥാര്‍ഥമെന്ന് ഗവേഷകര്‍

 


നോഹയുടെ കാലത്തെ പ്രളയം യഥാര്‍ഥമെന്ന് ഗവേഷകര്‍
വാഷിങ് ടണ്‍: നോഹയുടെ കാലത്തെ പ്രളയം യഥാര്‍ഥമെന്ന് പുരാവസ്തുഗവേഷകര്‍ അഭിപ്രായപ്പെട്ടു. നോഹയുടെ കാലത്തിനുശേഷം കടലില്‍ മുങ്ങിയ ഒരു പ്രാചീന നാഗരിക സംസ്‌ക്കാരത്തിന്റെ ആവശിഷ്ടങ്ങള്‍ ആഴക്കടലില്‍ കണ്ടെത്തിയിട്ടുണ്ട്. 12,000 വര്‍ഷം മുമ്പ് ഭൂമിയുടെ മിക്കഭാഗവും മഞ്ഞുകട്ടികളാല്‍ ആവൃതമായിരിക്കെ ഉരുകിയൊലിച്ചുവന്ന ജലം സമുദ്രങ്ങളിലേയ്ക്ക് ഇരച്ചുകയറി ലോകമാകെ പ്രളയത്തില്‍ മൂടിയിരു­ന്നു.

ഈ സര്‍വകാല പ്രളയം യഥാര്‍ഥമാണോ എന്നതാണ് ചോദ്യമെന്ന് റോബര്‍ട്ട് ബലാഡ് പറഞ്ഞു. കരിങ്കടല്‍ മേഖലയില്‍ വന്‍ പ്രളയം ഉണ്ടായതായി കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ര­ണ്ട് പ്രൊഫസര്‍മാര്‍ ഉയര്‍ത്തിയ അവകാശവാദം ശരിയോ എന്ന് പരിശോധിക്കാന്‍ തുര്‍ക്കിയുടെ തീരത്തിനകലെ കരിങ്കടലിലെ ആഴങ്ങളില്‍ മുങ്ങി പര്യവേക്ഷണം നടത്തുമെന്ന് റോബര്‍ട്ട് ബലാഡ് അറിയിച്ചു. കടലില്‍ മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ 1985­ല്‍ കണ്ടെത്തിയ പ്രമൂഖ ഗവേഷകനായ ബലാഡ്, ലോകത്ത് അറിയപ്പെടുന്ന സമുദ്രാന്തര്‍ഭാഗ പര്യവേഷകനാ­ണ്.

ഇപ്പോള്‍ ഉപ്പുരസമുള്ള കരിങ്കടല്‍ ഒരുകാലത്ത് കൃഷിയിടങ്ങളാല്‍ ചുറ്റപ്പെട്ട ശുദ്ധജല തടാകമായിരുന്നുവെന്നും മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ നിന്നുള്ള ജല പ്രവാഹം അതിനെ മൂടുകയായിരുന്നുവെന്നും കൊളംബിയ ശാസ്ത്രജ്ഞര്‍ കരുതുന്നു. ജലത്തിന്റെ തള്ളിക്കയറ്റത്തിന് നയാഗ്ര ജലപാതത്തിന്റെ 200 ഇരട്ടി ശക്തിയുണ്ടായിരുന്നെന്നും അതിന്റെ ഗതിയില്‍പ്പെട്ട കരപ്രദേശവും എന്നേയ്ക്കുമായി മുങ്ങിപ്പോയെന്നുമാണ് അനുമാനം. ഇതാണ് പര്യവേഷണത്തിലേയ്ക്ക് നയിച്ചതെന്ന് ബലാഡ് പറയു­ന്നു.

ഉപരിതലത്തിന് നാനൂറ് അടി താഴ്ചയില്‍ ഒരു തീരപ്രദേശം കണ്ടെത്തിയിട്ടുണ്ട്. ഇത് കരിങ്കടലില്‍ ഒരു കാലത്ത് ഒരത്യാഹിതം സംഭവിച്ചു എന്നതിന് തെളിവായി. തീരത്ത് കണ്ടെത്തിയ കക്കകളുടെ കാര്‍ബണ്‍ ഡേറ്റിങ് നടത്തിയതില്‍ കാലപ്പഴക്കം ബിസി 5000 എന്നും കണ്ടെത്തിയിട്ടു­ണ്ട്.
Keywords: Robert, Balad, Carbon, Noha, Sea, Ship, Culture, Kvartha, Malayalam News, Kerala News, Washington, World, Scientist, Flash flood in Noah's age was truth.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia