കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായി പരീക്ഷണം; അമേരിക്കയില്‍ 43കാരിക്ക് വാക്‌സിന്‍ കുത്തിവച്ചു
Mar 17, 2020, 10:13 IST
വാഷിങ്ടണ്‍: (www.kvartha.com 17.03.2020) കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തില്‍ നിര്‍ണായകമായി വാക്‌സിന്‍ പരീക്ഷണം. വാഷിങ്ടണിലെ സീറ്റിലിലെ ഗവേഷണ കേന്ദ്രത്തില്‍ നാലുപേരില്‍ വാക്‌സിന്‍ പരീക്ഷിച്ചതായി ബിബിസിയുടെ റിപ്പോര്‍ട്ട്. രോഗകാരണമാകുന്ന വൈറസിന്റെ അപകടകരമല്ലാത്ത ജനിതക കോപ്പിയാണ് വാക്‌സിന്‍ പരീക്ഷണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
വാക്സിന്‍ വിജയകരമാണോയെന്ന് അറിയാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നാല്‍പ്പത്തിമൂന്നുകാരിയായ സീറ്റില്‍ സ്വദേശിയായ ജെന്നിഫര്‍ ഹാലര്‍ എന്നയാളിലാണ് ആദ്യമായി വാക്‌സിന്‍ പരീക്ഷിച്ചിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഇവര്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് പരീക്ഷണത്തിന് ധനസഹായം നല്‍കിയത്.
ലോകത്തിന്റെ നാനാഭാഗങ്ങളിലെ ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. കൊവിഡ് 19നെതിരെയുള്ള വാക്‌സിന്‍ ആദ്യമായാണ് മനുഷ്യനില്‍ കുത്തിവെച്ച് പരീക്ഷിക്കുന്നത്.
വാക്‌സിന്‍ സുരക്ഷിതമാണെന്നും ഉയര്‍ന്ന ഗുണനിലവാരമുള്ളതാണെന്നും ഫലം സൂക്ഷ്മമായി വിലയിരുത്തുമെന്നും വിദഗ്ധന്‍ ഡോ. ജോണ്‍ ട്രെഗോണിംഗ് പറഞ്ഞു. വാക്‌സിന്‍ ഫലപ്രദമായാല്‍ മനുഷ്യരാശിക്ക് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത അളവിലാണ് വളന്‍രിയര്‍മാരില്‍ വാക്‌സിന്‍ കുത്തിവെക്കുക.
ചരിത്രത്തിലും ഏറ്റവും വേഗമേറിയ വാക്സിന്‍ പരീക്ഷണമാണിതെന്നും എത്രയും വേഗം ഇതിന്റെ ഫലം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അമേരിക്കന്‍ പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.
mRNA1273 എന്നാണ് കൊറോണ വാക്സിന്റെ കോഡ് നാമം. യുഎസ് നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞരും മാസച്യുസെറ്റ്‌സിലെ കാംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഡേര്‍ണ എന്ന ബയോടെക്നോളജി കമ്പനിയിലെ വിദഗ്ധരും ചേര്‍ന്നാണ് പുതിയ കൊറോണ വാക്സിന്‍ വികസിപ്പിക്കുന്നത്.
തിങ്കളാഴ്ചയാണ് ആദ്യത്തെയാളില്‍ വാക്സിന്‍ പ്രയോഗിച്ചത്. 28 ദിവസത്തിനിടയില്‍ കൈത്തണ്ടയില്‍ രണ്ട് പ്രാവശ്യമാണ് കുത്തിവെക്കുക. വാക്‌സിന്‍ നിര്‍മാണവും വിതരണവും പൂര്‍ത്തിയാകാന്‍ 18 മാസമെങ്കിലും എടുക്കുമെന്നും വിദഗ്ധര്‍ അറിയിച്ചു. കൊവിഡ് 19ന് ഇതുവരെ വാക്‌സിനോ മരുന്നോ കണ്ടുപിടിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
അതേസമയം, കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 7164 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ മരണം ചൈനയിലാണ്, 3226 പേര്‍. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് ശേഷം കൊറോണ വ്യാപകമായി പടര്‍ന്ന ഇറ്റലിയില്‍ 2158 പേരും മരണപ്പെട്ടു. 87 പേരാണ് അമേരിക്കയില്‍ മരിച്ചത്. 162 രാജ്യങ്ങളിലായി 182,550 ആളുകള്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.
Keywords: News, World, America, Washington, Diseased, Health, Drugs, First Human Trial of a Vaccine to Protect Against Pandemic Corona Virus has Started in the US

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.