Idan Amedi | പ്രശസ്ത ഇസ്രാഈലി ഗായകനും 'ഫൗദ' താരവുമായ ഇദാൻ അമേദിക്ക് ഗസ്സയിൽ യുദ്ധത്തിൽ ഗുരുതര പരുക്ക്

 


ഗസ്സ: (KVARTHA) പ്രശസ്ത ഇസ്രാഈലി ഗായകനും ജനപ്രിയ ഇസ്രാഈലി നെറ്റ്ഫ്ലിക്സ് ഷോയായ 'ഫൗദ'യിലെ താരവുമായ ഇദാൻ അമേദിക്ക് ഗസ്സ മുനമ്പിലെ യുദ്ധത്തിൽ ഗുരുതരമായി പരുക്കേറ്റു. നടനെ ഉടൻ തന്നെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചതായി പിതാവ് സ്ഥിരീകരിച്ചു. മധ്യ ഗസ്സ മുനമ്പിൽ ഇസ്രാഈൽ പ്രതിരോധ സേനയുടെ റിസർവ് അംഗമായി ഫലസ്തീനെതിരെ പോരാടുന്നതിനിടെയാണ് സംഭവം.

Idan Amedi | പ്രശസ്ത ഇസ്രാഈലി ഗായകനും 'ഫൗദ' താരവുമായ ഇദാൻ അമേദിക്ക് ഗസ്സയിൽ യുദ്ധത്തിൽ ഗുരുതര പരുക്ക്

ഇദാൻ അമേദിയുടെ അടുത്ത കുടുംബാംഗം എയ്‌ലെറ്റ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ, താരത്തിനായി പ്രാർത്ഥിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ രാമത് ഗാനിലെ ഷീബ മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുവന്ന അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫൗദ എന്ന ഹിറ്റ് ടിവി ഷോയിൽ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ പ്രദേശങ്ങളിലും ഗസ്സ മുനമ്പിലും പ്രവർത്തിക്കുന്ന ഐഡിഎഫ് യൂണിറ്റിലെ സൈനികനായാണ് ഇദാൻ വേഷമിട്ടിട്ടുള്ളത്. കൂടാതെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. 271,000 പേർ അദ്ദേഹത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ യുദ്ധവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.

Keywords: News, World, Gaza, Palestine, Hamas, Israel, Instagram Post, Surgery, Media Report, Bank, 'Fauda' actor Idan Amedi injured in battle in Gaza, says Israeli diplomat.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia