പെണ്ണു­ങ്ങള്‍­ക്ക് ആ­യു­ധം അ­വ­രു­ടെ ശ­രീ­രം

 


പെണ്ണു­ങ്ങള്‍­ക്ക് ആ­യു­ധം അ­വ­രു­ടെ ശ­രീ­രം
കൈവ് (ഉ­ക്രെ­യിന്‍): സ്­ത്രീ­കള്‍­ക്കെ­തി­രെ­യു­ള്ള അ­തി­ക്ര­മ­ങ്ങള്‍ അ­വ­സാ­നി­ക്കി­ല്ലെ­ന്ന സത്യം തി­രി­ച്ച­റി­ഞ്ഞ­തോ­ടെ ഉ­ക്രെ­യി­നി­ലെ സ്ത്രീ വി­മോ­ച­ന സം­ഘ­ട­നയാ­യ ഫെ­മിന്‍ പുതി­യ സ­മ­ര രീ­തി സ്­ത്രീ­കള്‍­ക്കാ­യി പഠി­പ്പിച്ചു­കൊ­ണ്ടി­രി­ക്കു­ക­യാണ്. തു­ണി­യൂ­രി പ്ര­തി­ഷേ­ധി­ക്കു­ന്ന പുതി­യ പഠ­ന രീ­തി­യാ­ണ് ഇ­വി­ടെ ക്ലാ­സെ­ടു­ക്കുന്നത്.

2008ല്‍ ആരംഭിച്ച വനിതാ സംഘടനയാണ്  ഫെ­മിന്‍. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയു­ക­യാണ് സംഘടനയുടെ സ്ഥാപിത ലക്ഷ്യം. ചര്‍ചകളും സെമിനാറുകളും നടത്തിയതുകൊണ്ട് മാത്രം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിക്കില്ലെ­ന്ന ഇ­വര്‍­പ­റ­യുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പൊതു ജനശ്രദ്ധയില്‍ കൊണ്ടു വരുന്നതിനായാണ് ഇവര്‍ നഗ്‌ന പ്രതിഷേധ പ്രകട­നം ന­ട­ത്തു­ന്നത്.

റഷ്യന്‍ ഫെമിനിസ്റ്റ് ബാന്‍ഡായ പുസി റൈട്ടിനെ അറസ്റ്റ് ചെയ്തതില്‍ പ്രതി­ഷേ­ധിച്ച് ഫെ­മിന്‍  നടത്തിയ നഗ്‌ന പ്രതിഷേധ പ്രകടനം ലോ­കശ്ര­ദ്ധ പി­ടി­ച്ചു­പ­റ്റി­യി­രുന്നു. അന്ന് റഷ്യന്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഇന്ന ഷെവ്‌­ചെങ്കോവയുടെ നേതൃത്വത്തിലാ­ണ് ന­ഗ്ന പ്ര­തിഷേധ പ­രിശീലന ക്ലാസ് നടത്തുന്നത്.

ആയുധ രഹിതമായ സമാധാനപരമായ പ്രതിഷേധങ്ങളാണ് തങ്ങള്‍ നടത്തു­ന്നത്. സ്­ത്രീ­യുടെ ശരീരം മാത്രമാ­ണ് ഇ­തിന് ആയുധം­ എന്ന് ഇന്ന ഷെവ്‌­ചെ­ങ്കോ­വ പ­റ­യുന്നു. സ്ത്രീയെന്ന നിലയില്‍ ജനമധ്യത്തില്‍ നഗ്‌നരാകുന്നതില്‍ ത­ങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട്. എന്നാല്‍ സാധാരണരീതിയിലുള്ള പ്രതിഷേധങ്ങള്‍ ജനങ്ങള്‍ ശ്രദ്ധിക്കില്ല. അതിനാലാണ് ശരീരത്തെ ആയുധമാക്കി നഗ്‌നപ്രതിഷേധപ്രകടനം നടത്തുന്നതെന്നും ഫെ­മിന്‍ ഭാരവാഹി­കള്‍ കൂ­ട്ടി­ച്ചേര്‍ത്തു. അ­മ്പ­തോ­ളം സ്­ത്രീ­കള്‍ ഇ­പ്പോള്‍ ന­ഗ്ന­പ്ര­തിഷേ­ധ ക്ലാ­സില്‍ സം­ബ­ന്ധി­ക്കു­ന്നു­ണ്ട. ഇ­തി­ന് മു­മ്പ് ഉ­ക്രെ­യി­നിലെ ഇ­ന്ത്യന്‍ ഹൈ­ക­മ്മീഷ­ന് മു­ന്നിലും ഫെ­മിന്‍ പ്ര­വര്‍­ത്ത­കര്‍ നഗ്ന പ്ര­തിഷേ­ധ പ്ര­കട­നം ന­ട­ത്തി­യി­രുന്നു. ഇ­ന്ത്യ­യു­ടെ വിസാ നി­യ­മ­ത്തില്‍ പ്ര­തി­ഷേ­ധി­ച്ചാ­യി­രു­ന്നു ന­ഗ്ന പ്ര­കട­നം ന­ട­ന്നത്.

Keywords:  Ukraine, World, Lady, Kaive, Malayalam News, Famine, Association
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia