ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രം; സുക്കര്‍ബര്‍ഗ്‌ ഇപ്പോഴെ കുഞ്ഞിന്റെ വിദ്യാഭ്യാസവും തുടങ്ങി, അതും ക്വാണ്ടം ഫിസിക്‌സില്‍

 


(www.kvartha.com 11.12.2015) ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗും ഭാര്യ പ്രസില്ല ചാനും ആദ്യത്തെ കണ്‍മണി ജനിച്ചിട്ട് ദിവസങ്ങളേ ആയിട്ടുളളൂ. കുഞ്ഞിനൊപ്പം കിടക്കുന്ന സുക്കര്‍ബര്‍ഗിന്റെ ചിത്രങ്ങളും ഇതിനകം വൈറലായിരുന്നു. ഇപ്പോഴിതാ കുഞ്ഞിന് ഇരുവരും വിദ്യാഭ്യാസവും നല്‍കിത്തുടങ്ങിയെന്നാണ് വാര്‍ത്ത. ഇതെന്തു കഥ എന്നു ചിന്തിക്കാന്‍ വരട്ടെ സംഗതി സത്യമാണ്.

 കഴിഞ്ഞ ദിവസം സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്ത ചിത്രം ഇക്കാര്യം വ്യക്തമാക്കുന്നു. സുക്കര്‍ബര്‍ഗും ഭാര്യയും ചേര്‍ന്ന് കുഞ്ഞിന് ഒരു പാഠപുസ്തകം വായിച്ചു കൊടുക്കുന്നതാണ് ചിത്രം. വെറും പുസ്തകമല്ല, ക്വാണ്ടം ഫിസിക്‌സ് ആണ് പഠനവിഷയം. പോരേ കഥ, തന്റെ ഈ വര്‍ഷത്തെ പുസ്തകങ്ങളുടെ നിരയില്‍ കുട്ടികളുടെ ക്വാണ്ടം ഫിസിക്‌സ് എന്നെഴുതി ചേര്‍ക്കുമെന്നും സുക്കര്‍ബര്‍ഗ് തമാശരൂപേണ കുറിച്ചിട്ടുണ്ട്. ലളിതമായ ചിത്രങ്ങളും എഴുത്തും ഉപയോഗിച്ച് ക്വാണ്ടം ഫിസിക്‌സിന്റെ അടിസ്ഥാനം പഠിപ്പിക്കുന്നതാണ് പുസ്തകമെന്നു സുക്കര്‍ബര്‍ഗ് പറയുന്നു. ഹെന്റി കിസ്സിംഗറിന്റെ വേള്‍ഡ് ഓര്‍ഡര്‍ എന്ന പുസ്തകവും കുട്ടികള്‍ക്കായി ഉപയോഗിക്കാമെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.

കുഞ്ഞിന്റെ ജനനത്തോടെ രണ്ടുമാസത്തെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ് സുക്കര്‍ബര്‍ഗ്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ജനന ദിവസം ഇരുവരുടെയും ഫെയ്‌സ്ബുക്ക് ഷെയറിന്റെ 99 ശതമാനം സാമൂഹ്യപ്രവര്‍ത്തനത്തിനായി മാറ്റിവച്ചിരുന്നു.
     
ജനിച്ചിട്ട് ദിവസങ്ങള്‍ മാത്രം; സുക്കര്‍ബര്‍ഗ്‌ ഇപ്പോഴെ കുഞ്ഞിന്റെ വിദ്യാഭ്യാസവും തുടങ്ങി, അതും ക്വാണ്ടം ഫിസിക്‌സില്‍


SUMMARY: Mark Zuckerberg and his wife Priscilla Chan had their daughter Max less than a month ago, but they're already starting her education.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia