മുൻ യുഎസ് പ്രസിഡന്റ് ജോർജ്ജ് ബുഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 


മുൻ യുഎസ് പ്രസിഡന്റ് ജോർജ്ജ് ബുഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഹൂസ്റ്റൺ: മുൻ യുഎസ് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യൂ ബുഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപോർട്ട്. ഹൂസ്റ്റണിലെ മെതോഡിസ്റ്റ് ഹോസ്പിറ്റലിലാണ് ജോർജ്ജ് ബുഷിനെ പ്രവേശിപ്പിച്ചത്. ഹോസ്പിറ്റൽ വക്താവ് സ്റ്റെഫാനി അസിനാണ് മാധ്യമപ്രവർത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും പ്രതികരിക്കാൻ അവർ തയ്യാറായില്ല. അതേസമയം ബുഷിനെ ശ്വാസകോശസംബന്ധമായ അസുഖത്തെതുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ വക്താവ് ജിം മാക്ഗ്രാത്ത് സി.എൻ.എന്നിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

SUMMERY: (CNN) – Former President George H.W. Bush remains in a Houston hospital Thursday after being treated for bronchitis, his spokesman said.

Keywords: World, US, Ex President, George W Bush, Hospital, Treatment, Houston, Bronchitis, Texas, Methodist Hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia