ഹുസ്നി മുബാറക്ക് മസ്തിഷ്കാഘാതത്തെതുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍
Jun 20, 2012, 11:00 IST
കെയ്‌റോ: മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്നി മുബാറക് മസ്തിഷ്കാഘാതത്തെതുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്ട്. ജയിലില്‍ വച്ചാണ് മുബാറക്കിന് മസ്തിഷാകാഘാതം സംഭവിച്ചത്. മുബാറക്ക് അതീവഗുരുതരാവസ്ഥയിലാണെന്ന് സൈനിക കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അദ്ദേഹം അബോധാവസ്ഥയിലാണെന്നും, വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കൗണ്‍സില്‍ അറിയിച്ചു. തലസ്ഥാന നഗരമായ കെയ്റോയിലെ ടോറ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.
മുബാറക്കിന്റെ ഭാര്യ സൂസൈന്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. അഴിമതിക്കേസില്‍ വിചാരണ നേരിട്ട മുബാറക്കിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നില്ല. ഭരണവിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് 2011 ലാണ് മുബാറക്ക് പുറത്താകുന്നത്.
Keywords: Egyptian president, Hosni Mubarak, Military hospital, Prison

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.