ഈജിപ്തില്‍ പട്ടാളഭരണത്തോടുള്ള എതിര്‍പ്പ് ശക്തമാകുന്നു

 


ഈജിപ്തില്‍ പട്ടാളഭരണത്തോടുള്ള എതിര്‍പ്പ് ശക്തമാകുന്നു
കെയ്‌റോ: പ്രക്ഷോഭകര്‍ ഈജിപ്തില്‍ കെയ്‌റോയിലെ തഹ്രിര്‍ സ്ക്വയറില്‍ മൂന്നു ദിവസമായി ക്യാമ്പ് ചെയ്യുകയാണ്‌. കഴിഞ്ഞയാഴ്ച്ച പട്ടാളവുമായുണ്ടായ ഏറ്റുമുട്ടലില്‍ 13 പേര്‍ മരിച്ചു. പ്രക്ഷോഭകരെ സ്ക്വയറില്‍ നിന്ന്‌ ഒഴിപ്പിക്കാനുള്ള ശ്രമം ഞായറാഴ്ച്ച നടന്നെങ്കിലും അത് വിജയിച്ചില്ല. ഫെബ്രുവരിയില്‍ ഹുസ്നി മുബാറക്കിന്റെ പിന്മാറ്റത്തെത്തുടര്‍ന്ന്‌ ഭരണം പട്ടാളമേറ്റെടുത്തു. അടുത്തയാഴ്ച്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ്‌ പട്ടാളവും പ്രക്ഷോഭകരും ഏറ്റുമുട്ടല്‍ ശക്തമാക്കുന്നത്. ശനിയാഴ്ച്ചയും ഞായറാഴ്ച്ചയുമുണ്ടായ ഏറ്റുമുട്ടലില്‍ മാത്രം 13 പേര്‍ മരിച്ചു, 900 പേര്‍ക്ക് പരിക്കേറ്റു.

ഹുസ്നി മുബാറക്കിന്‌ ശേഷം ഭരണം കയ്യാളുന്ന മിലിറ്ററി കൌണ്‍സില്‍ ഈ മാസമാദ്യം ഭരണഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതനുസരിച്ച് പട്ടാളം അധികാരം പിടിച്ചെടുക്കുമെന്ന ഭയത്താലാണ്‌ പ്രക്ഷോഭകര്‍ പട്ടാളക്കാര്‍ക്കെതിരെ സമരത്തിനിറങ്ങിയത്. നവംബര്‍ 28 ന്‌ ആരംഭിക്കുന്ന ഇലക്ഷന്‍ പൂര്‍ത്തിയാക്കുവാന്‍ 3 മാസം വേണ്ടിവരും.

പട്ടാളക്കാര്‍ പ്രക്ഷോഭകരെ വളരെ ക്രൂരമായാണ്‌ മര്‍ദ്ദിക്കുന്നതെന്ന്‌ ദൃക്സാക്ഷികള്‍ അറിയിച്ചു.
English Summary
Cairo: Protesters against Egypt's military rulers remain camped in Cairo's Tahrir Square for a third day, after the deaths of at least 13 people in violence over the weekend.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia