കേട്ടത് ശരിതന്നെ! 13 പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ 183 പേര്‍ക്ക് വധശിക്ഷ
Feb 3, 2015, 22:00 IST
കെയ്‌റോ: (www.kvartha.com 03/02/2015) ഈജിപ്തില്‍ പതിമൂന്ന് പോലീസുകാരെ കൊലപ്പെടുത്തിയ കേസില്‍ 183 പേര്‍ക്ക് വധശിക്ഷ. വിധിക്കെതിരെ അംനെസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി.
പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കെതിരെയുള്ള കേസിന്റെ വിചാരണ ഫെബ്രുവരി 15ന് ആരംഭിക്കും. മുര്‍സിയെ പുറത്താക്കിയതിനെതുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിലാണ് പോലീസുകാര്‍ കൊല്ലപ്പെട്ടത്. മുര്‍സി അഭിമുഖീകരിക്കുന്ന നാലാമത്തെ കേസാണിത്.
2013 ആഗസ്റ്റ് 14ന് കെയ്‌റോയ്ക്ക് പുറത്തുള്ള കെര്‍ദസ പോലീസ് സ്‌റ്റേഷന്‍ ഒരു സംഘം പ്രക്ഷോഭകര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ 13 പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
മുര്‍സിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ നൂറുകണക്കിന് പ്രക്ഷോഭകരെ സൈനീക നടപടിയിലൂടെ കൊലപ്പെടുത്തിയ ദിവസമായിരുന്നു പോലീസ് സ്‌റ്റേഷന്‍ ആക്രമണം നടന്നത്. പ്രക്ഷോഭകര്‍ തങ്ങിയ ക്യാമ്പുകളിലേയ്ക്ക് സൈന്യം ഇരച്ചുകയറുകയും വെടിവെക്കുകയുമായിരുന്നു. 200ഓളം പ്രക്ഷോഭകരാണ് അന്ന് കൊല്ലപ്പെട്ടത്.
SUMMARY: An Egyptian court Monday confirmed death sentences against 183 men convicted of killing 13 policemen, in a verdict slammed as "outrageous" by rights group Amnesty International.
Keywords: Egypt, Court, Death Sentence, Verdict, Amnesty International, President, Muhammed Morsi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.