5 വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന ആദ്യ രാജ്യമായി ഇക്വഡോര്‍
Dec 24, 2021, 15:32 IST
ക്വിറ്റോ: (www.kvartha.com 24.12.2021) അഞ്ച് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന ആദ്യ രാജ്യമായി ഇക്വഡോര്‍. തെക്കെ അമേരികന്‍ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇക്വഡോറില്‍ ആദ്യ ഒമിക്രോണ്‍ കേസ് റിപോര്‍ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ രാജ്യത്തെ ഷോപിങ് മാള്‍, സിനിമ ശാലകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയ പൊതു ഇടങ്ങളിലെല്ലാം വാക്‌സിന്‍ സെര്‍ടിഫികറ്റ് നിര്‍ബന്ധമാക്കിയിരുന്നു. അതേസമയം ഇക്വഡോറിലെ മുഴുവന്‍ ജനസംഖ്യയുടെ 69 ശതമാനവും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായും, ഒമ്പത് ലക്ഷം പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മെഡികല്‍ കാരണങ്ങളുള്ളവരെ നിര്‍ബന്ധിത കോവിഡ് വാക്‌സിനേഷനില്‍ നിന്ന് ഒഴിവാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 5,40,000 കോവിഡ് കേസുകളും, 33,600 മരണവുമാണ് ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചത്.
Keywords: News, World, COVID-19, Vaccine, Children, Health, Ecuador, Omicron, Ecuador becomes first country to make Covid vaccine obligatory for children
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.