ശ്രീലങ്കയിലെ സാമ്പത്തിക തകര്‍ച; പലായനം ചെയ്ത് തമിഴ് നാട്ടിലെത്തിയ കുട്ടികള്‍ ഉള്‍പെടെ 16 പേരെ ജയിലിലേക്ക് മാറ്റി

 


കൊളംബോ: (www.kvartha.com 24.03.2022) ശ്രീലങ്കയിലെ സാമ്പത്തിക തകര്‍ചയെ തുടര്‍ന്ന് പലായനം ചെയ്ത് തമിഴ് നാട്ടിലെത്തിയ കുട്ടികള്‍ ഉള്‍പെടെ 16 പേരെ ജയിലിലേക്ക് മാറ്റി. രാമേശ്വരം മജിസ്ട്രേറ്റ് കോടതിയാണ് ഇവരെ പുഴല്‍ ജയിലിലേക്ക് മാറ്റിയത്. ഇന്‍ഡ്യയിലേക്ക് അനധികൃതമായി എത്തിയവരെ, അഭയാര്‍ഥികളായി കാണാന്‍ സാധിക്കില്ലെന്നും നുഴഞ്ഞു കയറ്റക്കാരായി പരിഗണിച്ചാണ് ഈ വിധിയെന്നും കോടതി നിരീക്ഷിച്ചു. ഏപ്രില്‍ നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍, അനധികൃതമായി എത്തിയവര്‍ അഭയാര്‍ഥികളാണെന്ന് സര്‍കാര്‍ അംഗീകരിച്ചാല്‍ ഇവരെ ക്യാംപുകളിലേക്ക് മാറ്റും.

അതേസമയം ഒരു ലക്ഷത്തോളം ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ തമിഴ് നാട്ടിലെ ക്യാംപുകളിലുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയവരില്‍ പലരും നേരത്തെ ക്യാംപുകളില്‍ കഴിഞ്ഞിരുന്നവരാണ്. കൂടുതല്‍ പേര്‍ തമിഴ് നാട് തീരത്തേക്ക് എത്താനുള്ള സാധ്യത പരിഗണിച്ച് തീരദേശ സംരക്ഷണ സേനയും പൊലീസും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 1948ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്.

ശ്രീലങ്കയിലെ സാമ്പത്തിക തകര്‍ച; പലായനം ചെയ്ത് തമിഴ് നാട്ടിലെത്തിയ കുട്ടികള്‍ ഉള്‍പെടെ 16 പേരെ ജയിലിലേക്ക് മാറ്റി

Keywords:  News, World, India, Tamilnadu, Chennai, Police, Case, Srilanka, Jail, Economic crisis in Sri Lanka; Those who fled to Tamil Nadu were sent to jail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia