ചൈനയില്‍ ഭൂകമ്പത്തില്‍ 64 മരണം

 


ചൈനയില്‍ ഭൂകമ്പത്തില്‍ 64 മരണം
ബീജിംഗ്: ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ 64 പേര്‍ മരിച്ചു. തെക്കുപടിഞ്ഞാറന്‍ മലമ്പ്രദേശങ്ങളിലാണ് ഭൂകമ്പമുണ്ടായത്. 715 പേര്‍ക്ക് പരിക്കേറ്റു. യുനാന്‍, ഗയ്ഷു, സിച്വാന്‍ പ്രവിശ്യകള്‍ക്ക് സമീപമാണ് 5.7,5.6 എന്നീ റിക്ടര്‍ തോതിലുള്ള രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായത്. എഴുപതിനായിരത്തോളം ആളുകളെയാണ് ഭുകമ്പം ബാധിച്ചത്.

വീടുകള്‍ കുലുങ്ങിയതോടെ ജനങ്ങള്‍ പുറത്തേക്ക് ഓടി. യുനാന്‍ പ്രവിശ്യയിലാണ് മരണങ്ങള്‍ ഉണ്ടായതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പത്തില്‍ ഇരുപതിനായിരത്തോളം വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഗതാഗത, വാര്‍ത്താവിനിമയ വൈദ്യുതി ബന്ധങ്ങള്‍ തകര്‍ന്നു.

SUMMARY: At least 64 people were killed and 715 others injured today when a shallow earthquake followed by a series of aftershocks jolted the mountainous southwest China, triggering landslides and uprooting over a lakh people.

key words:  earthquake, aftershocks , mountainous,southwest China, triggering , landslides ,  Yiliang county , Yunnan province , Weining county , Guizhou province, China Earthquake Networks Centre
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia