പസഫിക് സമുദ്രത്തില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി

 


ബെയ്ജിംഗ്: (www.kvartha.com 10/07/2015) പസഫിക് സമുദ്രത്തിലെ സോളമന്‍ ദ്വീപുകളില്‍ വെള്ളിയാഴ്ച്ച ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ സുനാമിക്ക് സാധ്യതകളില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ഭൂചലനത്തിന്‍റെ തീവ്രത ആദ്യം 7.0 ആണ് കണക്കാക്കിയതെങ്കിലും പിന്നീട് 6.5 ആണ് ശരിയായ തീവ്രതയെന്ന് ഭൗമശാസ്ത്ര വിഭാഗം വ്യക്തമാക്കി.
ഭൂചലനത്തെ തുടര്‍ന്ന്‍ സുനാമിക്ക് സാധ്യതയില്ലെന്നും ജനങ്ങളോട് ഭയപ്പടേണ്ടെന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഭൂചലനവുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

2013ല്‍ സോളമന്‍ ദ്വീപുകളില്‍ ഉണ്ടായ 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പത്തു പേര്‍ മരിക്കുകയും ആയിരക്കണക്കിനാളുകള്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
പസഫിക് സമുദ്രത്തില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി

SUMMARY: An earthquake of 6.5 magnitude has been reported in Solomon islands in the Pacific ocean. There is no Tsunami alert in connection with the earthquake.

Keywords: Earthquake, Ritcher scale, Magnitude, Pacific ocean
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia