ഭൂകമ്പത്തില്‍ പുതിയ ദ്വീപ് പൊങ്ങിവന്നു

 


ന്യൂഡല്‍ഹി: പാക്കിസ്ഥാനിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ പുതിയ ദ്വീപ് പൊങ്ങിവന്നു. ഗ്വാഡര്‍ തീരപ്രദേശത്താണ് ദ്വീപ് രൂപം കൊണ്ടത്. എക്‌സ്പ്രസ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ബലൂചിസ്ഥാനില്‍ 45 പേര്‍ മരിച്ചതായാണ് കണക്ക്. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപോര്‍ട്ട്.

ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങള്‍ ന്യൂഡല്‍ഹിയിലും അനുഭവപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് 4.29നാണ് ഭൂകമ്പമുണ്ടായത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഖുസ്ദറാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ഗ്വാഡര്‍ തീരത്തെ ജന്‍ഡയിലാണ് ദ്വീപ് പൊങ്ങിവന്നത്. അര മൈല്‍ ദൈര്‍ഘ്യമുള്ള ദ്വീപ് കാണാന്‍ നൂറുകണക്കിനാളുകളാണ് സ്ഥലത്തെത്തുന്നത്.

ഭൂകമ്പത്തില്‍ പുതിയ ദ്വീപ് പൊങ്ങിവന്നു SUMMARY: New Delhi: A powerful 7.7-magnitude earthquake hit southwestern Pakistan on Tuesday, killing at least 45 people in Balochistan, besides creating a new island off the Gwadar coastline in its wake, Express News reported.

Keywords: World news, New Delhi, Powerful, 7.7-magnitude, Earthquake, Southwestern Pakistan, 45 people, Balochistan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia