Earthquake | അഫ്ഗാനിസ്താനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാബൂള്‍: (www.kvartha.com) അഫ്ഗാനിസ്താനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു. ആളപായമോ, നാശനഷ്ടമോ, പരുക്കോ റിപോര്‍ട് ചെയ്തിട്ടില്ല. കാബൂളിന് 149 കിലോമീറ്റര്‍ വടക്കു കിഴക്കായാണ് ഭൂകമ്പം ഉണ്ടായത്. ഇന്‍ഡ്യന്‍ സമയം വൈകിട്ട് നാലുമണിക്ക് ഉണ്ടായ ഭൂകമ്പം 10 കിലോമീറ്റര്‍ ദൂരത്തില്‍ അനുഭവപ്പെട്ടുവെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

Earthquake | അഫ്ഗാനിസ്താനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം

എല്ലാ രണ്ട്-മൂന്ന് ആഴ്ചകള്‍ക്കിടയിലും അഫ്ഗാനിസ്താനില്‍ ഭൂകമ്പം അനുഭവപ്പെടുന്നുണ്ട്. മെയ് 11 ന് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനില്‍ സംഭവിച്ചിരുന്നു. മെയ് ഒമ്പതിന് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഇത് രണ്ടും ഫൈസാബാദിലാണ് അനുഭവപ്പെട്ടത്. പ്രകൃതി ദുരന്തങ്ങള്‍ പതിവായ രാജ്യത്ത് കഴിഞ്ഞ വര്‍ഷം മാത്രം 1000ലേറെ പേര്‍ മരിക്കുകയും 2000ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Keywords:  4.2 magnitude earthquake hits Afghanistan, Afghanistan, Earthquake, Report, Kabul, Fayzabad, News, Flood, Deatjh, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia