നിയന്ത്രണം നഷ്ടപ്പെട്ട വിമാനം പതിച്ചത് റെയില്‍വേ ട്രാകില്‍; കുതിച്ചെത്തിയ ട്രെയിന്‍ ഇടിച്ചുകയറുന്നതിന് സെകന്‍ഡുകള്‍ക്ക് മുമ്പായി പൈലറ്റിനെ രക്ഷപ്പെടുത്തി സുരക്ഷാ സേന, ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങളുടെ നടുക്കുന്ന വീഡിയോ വൈറല്‍
Jan 11, 2022, 16:24 IST
ലോസ് ആൻജലസ്: (www.kvartha.com 11.01.2022) നിയന്ത്രണം നഷ്ടപ്പെട്ട് റെയില്‍വേ ട്രാകില്‍ വീണ വിമാനത്തില്‍നിന്ന് ട്രെയിന്‍ വരുന്നതിന് മുമ്പായി പൈലറ്റിനെ രക്ഷപ്പെടുത്തി സുരക്ഷാ സേന. കുതിച്ചെത്തിയ ട്രെയിന്‍ ഇടിച്ചുകയറുന്നതിന് സെകന്‍ഡുകള്‍ക്ക് മുമ്പായി പൈലറ്റിനെ രക്ഷപ്പെടുത്തുന്ന അമേരികയിലെ ലോസ് ആൻജലസില്‍നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കാലിഫോര്‍ണിയയിലെ ലോസ് ആൻജലസിലെ പകോയിമ പരിസരത്തുള്ള വൈറ്റ്മാന്‍ എയര്‍പോര്‍ട് റണ്‍വേയ്ക്ക് സമാന്തരമായി പോകുന്ന റെയില്‍വേ ട്രാകിലേക്കാണ് ചെറുവിമാനം തകര്‍ന്ന് വീണത്.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ ഘടിപ്പിച്ച കാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അപകടത്തിന്റെ തീവ്രത വ്യക്തമാകുന്നുണ്ട്. രക്തം വാര്‍ന്ന പൈലറ്റിന്റെ മുഖവുംം ദൃശ്യങ്ങളില്‍ കാണാം. ഇദ്ദേഹത്തെ വിമാനത്തില്‍നിന്നും പുറത്തെടുത്ത് നിമിഷങ്ങള്‍ക്കകം അതിവേഗത്തിലെത്തിയ ട്രെയിന്‍ വിമാനത്തെ ഇടിക്കുന്നതും വീഡിയോയിലുണ്ട്.
ട്രെയിനിന് മുന്നില്‍നിന്നും വലിച്ചിഴച്ചാണ് സുരക്ഷ ജീവനക്കാര്‍ പൈലറ്റിനെ രക്ഷപ്പെടുത്തിയത്. ഫുട് ഹില്‍ ഡിവിഷന്‍ ഉദ്യോഗസ്ഥരാണ് ഈ ധീര രക്ഷാപ്രവര്‍ത്തനത്തിന് പിന്നില്‍.
ഒറ്റ എഞ്ചിന്‍ വിമാനത്തിന്റെ ശക്തി നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് നാഷനല്‍ ട്രാന്‍സ് പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡും എഫ് എ എയും അറിയിച്ചു.
Keywords: News, World, International, America, Train, Train Accident, Accident, Flight, Pilot, Police, Video, Social Media, Dramatic Video Shows Train Crashing Into Plane Just Seconds After Pilot Is RescueFoothill Division Officers displayed heroism and quick action by saving the life of a pilot who made an emergency landing on the railroad tracks at San Fernando Rd. and Osborne St., just before an oncoming train collided with the aircraft. pic.twitter.com/DDxtGGIIMo
— LAPD HQ (@LAPDHQ) January 10, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.