Sundar Pichai | വിനോദത്തെ എല്ലായ്പ്പോഴും പണവുമായി തുലനം ചെയ്യരുതെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിചൈ

 


ന്യൂയോര്‍ക്: (www.kvartha.com) വിനോദത്തെ എല്ലായ്പ്പോഴും പണവുമായി തുലനം ചെയ്യരുതെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിചൈ. കംപനി ജീവനക്കാരുമായി നടത്തിയ പ്രത്യേകയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ജീവനക്കാര്‍ക്ക് നല്‍കി വരുന്ന ഇന്‍ക്രിമെന്റുള്‍പെടെ വെട്ടിച്ചുരുക്കാനുമുള്ള നടപടികള്‍ ഗൂഗിളിന്റെ ഭാഗത്ത് നിന്നുണ്ടാകാമെന്ന സൂചന നേരത്തെയുണ്ടായിരുന്നു.

Sundar Pichai | വിനോദത്തെ എല്ലായ്പ്പോഴും പണവുമായി തുലനം ചെയ്യരുതെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിചൈ

ഇതു സംബന്ധിച്ച് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പിചൈ. ഗൂഗിളും മാതൃസ്ഥാപനമായ ആല്‍ഫബെറ്റും തിരിച്ചടി നേരിടുകയാണെന്നും വളര്‍ചയിലും വരുമാനത്തിലും കുറവ് നേരിടുകയാണെന്നും റിപോര്‍ടുകളുണ്ടായിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ വരുമാനം കുറഞ്ഞതോടെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ജീവനക്കാര്‍ക്ക് ഗൂഗിള്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

ശമ്പളത്തിനുപരിയായി നല്‍കി വരുന്ന ആനുകൂല്യങ്ങളില്‍ മാത്രം ശ്രദ്ധിക്കാതെയും ആനുകൂല്യങ്ങള്‍ കുറയ്ക്കുന്നതില്‍ ആശങ്കപ്പെടാതെ കാര്യക്ഷമതയോടെ ജോലിയില്‍ ശ്രദ്ധിക്കണമെന്നും പിചൈ ആവശ്യപ്പെട്ടു. കോവിഡിനെ തുടര്‍ന്ന് റെകോഡ് വരുമാനവും കരുതല്‍ധനവും നേടിയ ഗൂഗിള്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുന്നതില്‍ ജീവനക്കാര്‍ക്കിടയില്‍ വന്‍പ്രതിഷേധമാണുള്ളത്.

എന്നാല്‍ കഴിഞ്ഞ പതിറ്റാണ്ടിനേക്കാള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ ഒരു കംപനിയെന്ന നിലയില്‍ ഇത്തരമൊരു സാഹചര്യത്തെ ഒത്തൊരുമിച്ച് നേരിടേണ്ടതുണ്ടെന്നും പിചൈ വ്യക്തമാക്കി. ജീവനക്കാരുടെ എണ്ണം കൂടുതലാണെങ്കിലും ഉത്പാദനക്ഷമത അതിനനുസൃതമായി വര്‍ധിക്കുന്നില്ലെന്നും പിചൈ പറഞ്ഞു.

20 പേരടങ്ങുന്ന ടീമായാലും 100 പേരടങ്ങുന്ന ടീമായാലും കംപനിയുടെ വളര്‍ചയിലും നേട്ടത്തിലും മാത്രമായിരിക്കണം ലക്ഷ്യമെന്ന് പിചൈ ജീവനക്കാരോട് പറഞ്ഞു. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള കംപനി നീക്കത്തെ കുറിച്ച് പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു പിചൈ.

ആഗോളതലത്തില്‍ നിഴലിടുന്ന സാമ്പത്തിക പ്രതിസന്ധി ടെക് കംപനികളുള്‍പെടെ ലോകത്തിലെ പ്രമുഖ കംപനികളെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപോര്‍ടുകള്‍. പുതിയ സ്റ്റാര്‍ട് അപുകള്‍ ആരംഭിക്കാന്‍ കുറച്ചു കൊല്ലങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളത്. അതിനാല്‍ തന്നെ ജീവനക്കാരുടെ വിഷയത്തില്‍ ഗൂഗിള്‍ സ്വീകരിക്കുന്ന നിലപാട് മറ്റു കംപനികളുടേയും പരിഗണനയിലാണ്.

Keywords: Don't equate fun with money: Pichai tells staff in heated all-hands meet, New York, News, Business Man, Google, Salary, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia