ചൈനയില്‍ നിന്ന് പുറത്തുവരുന്ന ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍? വുഹാനിലെ ഉയര്‍ന്ന സള്‍ഫര്‍ ഡയോക്‌സൈഡിന്റെ നാറ്റം കൂട്ട ശവസംസ്‌ക്കാരത്തിന്റെ അടയാളമാണോ? കൊറോണയില്‍ മരിച്ചവരുടെ എണ്ണം പുറത്തറിയാതിരിക്കാന്‍ തന്ത്രങ്ങള്‍?
Feb 12, 2020, 19:24 IST
ബീജിംഗ്: (www.kvartha.com 12.02.2020) നരകത്തിന് സള്‍ഫറിന്റെ ദുര്‍ഗന്ധമാണുള്ളതെന്ന് ബൈബിളില്‍ പരാമര്‍ശിക്കുന്നു. അതായത് ഹൈഡ്രജന്‍ സള്‍ഫൈഡിനുള്ള ചീഞ്ഞ മുട്ടയുടെ ദുര്‍ഗന്ധം അങ്ങനെയാണെങ്കില്‍ വുഹാനിലെ സാറ്റലൈറ്റ് മാപ്പുകള്‍ പ്രകാരം കൊറോണ വൈറസ് നോവലിന്റെ പ്രഭവകേന്ദ്രമായ വുഹാന് ചുറ്റുമുള്ള സള്‍ഫര്‍ ഡൈ ഓക്‌സൈഡിന്റെ ഉയര്‍ന്ന അളവിലുള്ള ദുര്‍ഗന്ധം കൂട്ട ശ്മശാനത്തിന്റെ അടയാളമാണെന്ന് വേണം പറയാന്‍.
പ്രദേശത്താകെ സള്‍ഫര്‍ ഡൈ ഓക്‌സൈഡിന്റെ ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലാണ് ഉയര്‍ന്നതോതില്‍ SO2വിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ബഹുജന ശവസംസ്‌കാരമാണ് നടന്നതെന്നതിന്റെ അടയാളമായിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവുടെ എണ്ണം ചൈന പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലായിരിക്കുമെന്നുവേണം അനുമാനിക്കാന്‍.
Keywords: News, World, China, Health, Diseased, Death, Does this satellite image show the scale of China's coronavirus cremations?
പ്രദേശത്താകെ സള്‍ഫര്‍ ഡൈ ഓക്‌സൈഡിന്റെ ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലാണ് ഉയര്‍ന്നതോതില്‍ SO2വിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ബഹുജന ശവസംസ്‌കാരമാണ് നടന്നതെന്നതിന്റെ അടയാളമായിരിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവുടെ എണ്ണം ചൈന പുറത്തുവിട്ട ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലായിരിക്കുമെന്നുവേണം അനുമാനിക്കാന്‍.
അതേസമയം കണക്കുകള്‍ പ്രകാരം കൊറോണ വൈറസ് ബാധയേറ്റ് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1,113 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മരിച്ചവരില്‍ 97 പേര്‍ വൈറസ് പൊട്ടിപ്പുറപ്പെട്ട ഹ്യുബെ പ്രവിശ്യയില്‍നിന്നുള്ളവരാണ്. കുറച്ചു ദിവസങ്ങളായി ചൈനയില്‍ നിന്നും വരുന്ന സോഷ്യല്‍ മീഡിയയിലെ വീഡിയോകളും ചിത്രങ്ങളും കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തെ മറച്ചുവയ്ക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. സള്‍ഫര്‍ ഡൈ ഓക്‌സൈഡിന്റെ(SO2) അമിത വാര്‍ച്ചയും വുഹാനില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ചൈനയിലേക്ക് സംശയത്തിന്റെ വിരല്‍ചൂണ്ടുന്നത്.If this tweet gets taken down you know what happened.— INTELWAVE🌊 (@inteldotwav) February 8, 2020
സാറ്റലൈറ്റ് മാപ്പുകള്‍ പ്രകാരം SO2വിന്റെ ഉയര്‍ന്ന അളവ് കാണാന്‍ സാധിക്കുന്നതാണ്. വുഹാന്‍ കൂടാതെ ചോംകിംഗ് നഗരത്തിലും ഉയര്‍ന്ന അളവില്‍ SO2 കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ സംസ്‌കരിക്കുമ്പോഴും മെഡിക്കല്‍ മാലിന്യങ്ങള്‍ കത്തിക്കുമ്പോഴും സള്‍ഫര്‍ ഡൈ ഓക്‌സൈഡ് ഉയര്‍ന്ന അളവില്‍ പുറംതള്ളുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോള്‍ നഗരത്തിലെ ഉള്‍പ്രദേശങ്ങളില്‍ SO2വിന്റെ അളവ് കാണിക്കുന്നത് മൃതദേഹങ്ങളെ കുറിച്ച് സൂചന നല്‍കുന്നതാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വ്യക്തമാക്കുന്നു.Next closest is Chongqing at roughly 800ug/m^3. pic.twitter.com/5sZpzz0YfH— INTELWAVE🌊 (@inteldotwav) February 8, 2020
പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കാതിരിക്കാന്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ നടത്തുന്നരീതിയെ കുറിച്ച് ചൈന നേരത്തെ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാലാവസ്ഥ നിരീക്ഷണ മാപ്പ് അനുസരിച്ച് ആഴ്ചയില്‍ സള്‍ഫര്‍ ഡൈ ഓക്‌സൈഡിന്റെ അളവ് ഒരു ക്യൂബിക് മീറ്ററിന് 1350 മൈക്രോഗ്രാം ആണെന്നാണ് കാണിക്കുന്നത്. എന്നാല്‍, ലോകാരോഗ്യ സംഘടന പറയുന്നത് 500ല്‍ സള്‍ഫര്‍ ഡയോക്‌സൈഡിന്റെ അളവ് 10 മിനിറ്റില്‍ കൂടുതല്‍ വ്യാപിക്കാന്‍ പാടില്ല എന്നാണ്.Data from https://t.co/oDMad8pquE shows a massive release of sulfur dioxide gas from the outskirts of Wuhan, commonly associated with the burning of organic matters. Levels are elevated, even compared with the rest of China. pic.twitter.com/XgBfJd7dDS— INTELWAVE🌊 (@inteldotwav) February 8, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.