ഭീകരരെ സഹായിക്കാന്‍ ശ്രമിച്ച പത്തൊമ്പതുകാരിക്ക് നാലുവര്‍ഷം തടവ്

 


ഡെന്‍വര്‍:  (www.kvartha.com 24.01.2015)   ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ച പത്തൊമ്പതുകാരിയായ യുവതിക്ക് നാലുവര്‍ഷം തടവ്. ഷാനന്‍ കോണി എന്ന അമേരിക്കന്‍ യുവതിയെയാണ് വെള്ളിയാഴ്ച യു.എസ് കോടതിയായ ഡെന്‍വര്‍ ഫെഡറല്‍ കോടതി നാലു വര്‍ഷം തടവിന് വിധിച്ചത്.

ഭീകരരെ സഹായിക്കാന്‍ ശ്രമിച്ച പത്തൊമ്പതുകാരിക്ക് നാലുവര്‍ഷം തടവ്വിദേശത്തെ ഭീകരരെ സഹായിക്കുന്നതിനായി കഴിഞ്ഞ സെപ്തംബര്‍ മുതല്‍ സമാന ചിന്താഗതിയുള്ളവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2013 നവംബര്‍ മുതല്‍ കോണിക്ക് തീവ്രവാദ അനുകൂല മനോഭാവമുണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഭീകര ബന്ധമുള്ള യുവാവിനെ സഹായിക്കുന്നതിനുള്ള താല്‍പര്യം പ്രകടിപ്പിച്ച കോണി അയാള്‍ക്കൊപ്പം പോരാട്ടത്തില്‍ പങ്കെടുക്കുന്നതിനും തയ്യാറാകുകയായിരുന്നുവെന്ന് എഫ്.ബി.ഐ വ്യക്തമാക്കി.

Also Read:
ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിനും മുസ്ലിം ലീഗ് നേതാവിന്റെ ബസിനും നേരെ അക്രമം
Keywords: Woman, America, Prison, Terrorists, Syria, Court, Foreign, Online, Friends, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia