ദൈവം പുരുഷനാണെന്ന് ആരു പറഞ്ഞു? മുക്കാല്‍ മണിക്കൂര്‍ മരിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ വൈദീകന്‍ പറയുന്നു, ദൈവം സ്ത്രീയാണെന്ന്!

 


മസാച്ചുസെറ്റ്‌സ്: (www.kvartha.com 21/02/2015) ദൈവ വിശ്വാസികളായ ചിലര്‍ക്ക് ദൈവത്തെകുറിച്ച് ചില ധാരണകളൊക്കെയുണ്ട്. അതിലൊന്നാണ് ദൈവം പുരുഷനാണെന്നുള്ളത്. പുരുഷമേധാവിത്വം പുരാതനകാലം മുതല്‍ നിലനില്‍ക്കുന്നതുകൊണ്ടാകാം ഇങ്ങനെയൊരു ധാരണയുണ്ടായത്.

എന്നാല്‍ ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ച് 48 മിനിട്ടിന് ശേഷം ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ ഒരു പുരോഹിതന്‍ പറയുന്നു, ദൈവം സ്ത്രീയാണെന്ന്. ഡോക്ടര്‍മാരെ പോലും അമ്പരപ്പിച്ച മടങ്ങിവരവായിരുന്നു 71കാരനായ ഫദര്‍ ജോണ്‍ മിഖായേല്‍ ഒനീലിന്റേത്.

ഹൃദയത്തിന്റെ ചലനം അവസാനിച്ച് 48 മിനിട്ടിന് ശേഷം വീണ്ടും ഹൃദയം മിടിക്കുന്നതുകണ്ട് അന്തം വിട്ട ഡോക്ടര്‍മാര്‍ ഫാദര്‍ ജോണിന്റെ മറ്റൊരു വിവരണം കേട്ട് അന്ധാളിച്ചു.

മരണശേഷം അദ്ദേഹം സ്വര്‍ഗത്തിലെത്തിയെന്നും അവിടെ ദൈവത്തെ കണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, മാതാവിന്റെ രൂപത്തിലുള്ള ഒരു പ്രകാശമാണ് ദൈവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി 29നാണ് ഫാദര്‍ ജോണിനെ ഹൃദയാഘാതത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു.
ദൈവം പുരുഷനാണെന്ന് ആരു പറഞ്ഞു? മുക്കാല്‍ മണിക്കൂര്‍ മരിച്ച് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ വൈദീകന്‍ പറയുന്നു, ദൈവം സ്ത്രീയാണെന്ന്!ക്രിസ്തീയ വിശ്വാസത്തെ പാടെ തള്ളുന്നതാണ് ജോണിന്റെ വാദം. എന്നാല്‍ ഇനിയുള്ള തന്റെ ജീവിതം വിശുദ്ധമാതാവിന്റെ സേവനത്തിനായി സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

SUMMARY: A Catholic priest from Massachussetts who was officially dead for more than 48 minutes before medics were able to miraculously re-start his heart has revealed a shocking revelation about God.

Keywords: God, Father John, Female, Massachussetts, Catholic Priest,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia