ഒരു മകന് പിതാവിന് നല്‍കാവുന്നതില്‍ വച്ച് ഏറ്റവും മഹത്തരമായ വിജയം

 


(www.kvartha.com 03.10.2015) അപ്രതീക്ഷിതമായിരുന്നു ആ അച്ഛന് മകന്റെ മരണം. ജനിച്ചയന്നു മുതല്‍ ഒരു സുഹൃത്തിനെപ്പോലെ ഒപ്പം നടന്ന മകന്‍, അവന്‍ ഇനിയില്ലെന്ന സത്യം സ്റ്റീവ് ബീന്‍ എന്ന അച്ഛന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പക്ഷേ തളര്‍ന്നിരിക്കാന്‍ സ്റ്റീവ് തയാറായില്ല. മകന് അര്‍ഹിക്കുന്ന ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവന് ഏറ്റവും പ്രിയപ്പെട്ടത് സഫലമാക്കാന്‍ തന്നെ ആ പിതാവ് തീരുമാനിച്ചു. മകന്‍ മരിച്ച് അടുത്തദിവസം തന്നെ അദ്ദേഹം ട്രയാത്തലോണ്‍ മത്സരവേദിയിലേക്കാണ് പോയത്. മകന്റെ ആഗ്രഹം പോലെ ചാത്തനൂഗ അയണ്‍മാന്‍ ട്രയാത്തലോണ്‍ മത്സരത്തിലെ വിജയകിരീടമായിരുന്നു ലക്ഷ്യം. 17 മണിക്കൂര്‍ സമയപരിധിയുളള ഓട്ടം 15 മണിക്കൂറുകൊണ്ട് സ്റ്റീവ് പൂര്‍ത്തിയാക്കുകയും ചെയ്തു. മകന് ഒരു പിതാവിന് നല്‍കാവുന്നതില്‍ വച്ച് ഏറ്റവും മഹത്തരമായ വിജയം.

ചെറുപ്പം തൊട്ടേ കാമറൂണ്‍ ബീന്റെ കമ്പം ട്രയാത്തലോണ്‍ മത്സരത്തിലായിരുന്നു. പക്ഷേ വിധി വിജയങ്ങള്‍ തേടാന്‍ കാമറൂണെ അനുവദിച്ചില്ല. മത്സരത്തിന് തയാറെടുക്കുന്നതിനിടെയുണ്ടായ കാര്‍ അപകടത്തിലാണ് കാമറൂണ്‍ മരിക്കുന്നത്.

ഓടുന്ന വാഹനങ്ങള്‍ക്ക് എതിരേ ഓടുക ട്രയാത്തലോണ്‍ മത്സത്തിലെ പ്രധാന ഇനമാണ്. ഇതില്‍ പരിശീലനം നടത്തുന്നതിനിടടെയാണ് കാമറൂണിന്റെ കാര്‍ വന്നിടിക്കുന്നത്. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ യുവാവ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നു മരണത്തിന് കീഴടങ്ങി. മകന്റെ വിയോഗം ഉള്ളിലടക്കി അവന്റെ പിതാവെടുത്ത തീരുമാനം പലരെയും അമ്പരപ്പിച്ചു, മകന്‍ തുടങ്ങിവച്ച മത്സരം പൂര്‍ത്തിയാക്കുക. അതും മരണത്തിന് പിറ്റേന്ന് തന്നെ മത്സരത്തിന് പോകുക. 17 മണിക്കൂറാണ് ട്രയാത്തലോണ്‍ മത്സരങ്ങള്‍ നടക്കുന്നത്. 4 മീറ്റര്‍ നീന്തല്‍ മത്സരം, 180 കിലോ മീറ്റര്‍ ബൈക്ക് ഓടിക്കല്‍, 42 കിലോ മീറ്റര്‍ ഓട്ടം എന്നിവയാണ് മത്സരയിനങ്ങള്‍.

ട്വിറ്ററിലൂടെയും മറ്റും നിരവധി പേര്‍ സ്റ്റീവിന് പിന്തുണര്‍പ്പിച്ചിരുന്നു. എന്തായാലും പ്രതീക്ഷകളൊന്നും തെറ്റിക്കാതെ സ്റ്റീവ് മത്സരം പൂര്‍ത്തിയാക്കി. മകനെക്കുറിച്ചുളള ഓര്‍മകള്‍ കണ്ണുകളെ ഈറനണിയിച്ചപ്പോഴും മനസില്‍ ഓര്‍മകളുടെ വസന്തം നിറച്ചപ്പോഴും ഈ പിതാവിന്റെ മുഖത്ത് വിജയത്തിന്റെ പുഞ്ചിരിയുമുണ്ടായിരുന്നു.
     
ഒരു  മകന് പിതാവിന് നല്‍കാവുന്നതില്‍ വച്ച് ഏറ്റവും മഹത്തരമായ വിജയം


SUMMARY: For the past year, his son had been training him for the big event — a 2.4-mile swim, followed by a 112-mile bike and then a 26.2-mile run. Physically, 58-year-old Steve Bean was ready for Sunday’s triathalon. Emotionally, though, he was unsteady, after watching his son slip away in the days before the Chattanooga Ironman.

But the morning after his son’s death, Bean said, he knew he had to try to complete the grueling event.“I thought he would probably want me to put my shoes on and go for a run,” he told The Washington Post.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia