ചൊവ്വയില്‍ ക്യൂരിയോസിറ്റി പകര്‍ത്തിയ ചിത്രത്തില്‍ കറുത്ത സ്ത്രീ രൂപം
Aug 6, 2015, 15:54 IST
ലണ്ടന്‍: (www.kvartha.com 06.08.2015) ചൊവ്വാ ഗ്രഹത്തില്‍ ക്യൂരിയോസിറ്റി പകര്‍ത്തിയ ചിത്രത്തില്‍ കറുത്ത സ്ത്രീ രൂപം. ക്യൂരിയോസിറ്റി പേടകത്തെ നോക്കി നില്‍ക്കുന്ന ഈ ചിത്രം ശാസ്ത്ര ലോകത്തിന് അത്ഭുതവും ആകാംക്ഷയും ഉണര്‍ത്തുന്നു.
ചൊവ്വയുടെ പ്രതലത്തില്‍ നിന്ന് ബഹിരാകാശത്തേക്ക് നോക്കി നില്‍ക്കുന്നതുപോലെയാണ് രൂപം കാണപ്പെടുന്നത്. സ്ത്രീയുടെ പ്രതിമയോ ജീവനുള്ള രൂപമോ ആണ് ഇതെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. എന്നാല്‍ നാസാ സംഭവം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ചിത്രം വൈറലായതോടെ പലതരത്തിലുള്ള വാദങ്ങളും മറുവാദങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ചിത്രത്തില്‍ കണ്ട രൂപത്തിന് രണ്ടു കൈകളുണ്ടെന്നും തലയില്‍ മുടിയുണ്ടെന്നും മാറിടമുണ്ടെന്നുമുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. പ്രതിമയാണെങ്കില്‍ ഇത്രനാള്‍ കൊണ്ട് അതു നശിക്കേണ്ടതാണെന്നും അതുകൊണ്ട് അത് ജീവനുള്ള സ്ത്രീയാണെന്നുമാണ് മറ്റൊരു വാദം.
എന്നാല്‍ ക്യൂരിയോസിറ്റിയെ വീക്ഷിക്കുകയാണ് ആ രൂപമെന്ന വാദവുമുയരുന്നുണ്ട്. എട്ട് മുതല്‍ പത്തു സെന്റീമീറ്റര്‍ വരെ ഉയരമുണ്ടെന്നും വാദമുയര്‍ത്തിയവര്‍ പറയുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ചൊവ്വയില്‍ ഞണ്ടിനെ കണ്ടതായുള്ള വാര്‍ത്തകളും വന്നിരുന്നു.
Keywords: Dark Lady on Mars: NASA's Rover spots mysterious being looking out into space from red planet, London, Researchers, Controversy, World.

Also Read:
വാടക കെട്ടിടത്തില്‍ നിന്നും മോചനം; കുന്നിനു ഇനി സ്വന്തം അംഗന്‍വാടി
Keywords: Dark Lady on Mars: NASA's Rover spots mysterious being looking out into space from red planet, London, Researchers, Controversy, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.