ലൈംഗീക വിദ്യാഭ്യാസം നല്‍കാനായി പിതാവ് മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു

 


ലൈംഗീക വിദ്യാഭ്യാസം നല്‍കാനായി പിതാവ് മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു
സിഡ്നി: ലൈംഗീക വിദ്യാഭ്യാസം നല്‍കാനെന്ന പേരില്‍ പിതാവ് മകളെ വര്‍ഷങ്ങളോളം ലൈംഗീകമായി പീഡിപ്പിച്ചു. 2008മുതലാണ്‌ തന്റെ 14കാരിയായ മകളെ 44കാരനായ പിതാവ് സ്ഥിരമായി ലൈംഗീക പീഡനത്തിന്‌ ഇരയാക്കാന്‍ തുടങ്ങിയത്. തനിക്ക് ലൈംഗീക ശാസ്ത്രത്തെക്കുറിച്ച് എല്ലാം അറിയാമെന്നും അതിനെക്കുറിച്ച് പഠിപ്പിക്കാമെന്നും മകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ്‌ ഇയാള്‍ മകളെ പീഡിപ്പിക്കാന്‍ തുടങ്ങിയത്.

ലൈംഗീക വിദ്യാഭ്യാസത്തെക്കുറിച്ച് അമ്മയോടോ സഹോദരിമാരോടോ ഒന്നും പറയരുതെന്ന നിബന്ധനയിലായിരുന്നു 'വിദ്യാഭ്യാസം'. താനും പിതാവും തമ്മിലുള്ള ലൈംഗീക ബന്ധം അച്ഛനും മകളും തമ്മിലുള്ള സാധാരണ ബന്ധമാണെന്ന്‌ തെറ്റിദ്ധരിച്ചായിരുന്നു പെണ്‍കുട്ടി പിതാവിന്റെ പ്രവൃത്തികള്‍ക്ക് കൂട്ടുനിന്നത്. എന്നാല്‍ സ്കൂളില്‍ തന്റെ അനുഭവം മറ്റ് സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോഴാണ്‌ പിതാവിന്റെ കള്ളക്കളി പെണ്‍കുട്ടിക്ക്‌ ബോധ്യമായത്. കേസിപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്‌.

SUMMERY: AUSTRALIA: A father of a teenager admitted to an incestuous relationship with his daughter. He defended his disgusting act by saying that he was giving his daughter sex education .

Key Words: World, Sidney, Australia, Daughter, Father, sexual abuse, Court, Case, Sexual Education, friends, school, mother, sisters,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia