കോവിഡ് 19: ഇറ്റലിയില്‍ മരണ സംഖ്യ ഉയരുന്നു, യു എസ് അടുത്ത ആഘാത മേഖലയായി മാറിയേക്കും, ആശങ്കയുമായി ലോകാരോഗ്യ സംഘടന
Mar 25, 2020, 10:01 IST
റോം:(www.kvartha.com 25/03/2020) ഇറ്റലിയില്‍ കോവിഡ് 19 വൈറസ് ബാധിച്ചുള്ള മരണ സംഖ്യ ഉയരുന്നു. ചൊവ്വാഴ്ച മാത്രം 743 പേരാണ് മരണമടഞ്ഞത്. ഇതുവരെ മരിച്ചവരുടെ എണ്ണം 6,820 ആയി. ഇതോടെ ചൈനയ്ക്കും ഇറ്റലിക്കും ശേഷം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യമായ അമേരിക്കയ്ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസിന്റെ അടുത്ത ആഘാത മേഖല യുഎസ് ആയിരിക്കുമെന്നാണ് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
നിലവില്‍ അമേരിക്കയില്‍ 54,808 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 775 പേര്‍ മരിക്കുകയും ചെയ്തു.163 മരണമാണ് ചൊവ്വാഴ്ച മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് ഇതുവരെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ആകെ 4,22,613 പേരാണ് കൊറോണ ബാധിതര്‍. ഇതില്‍ 18,891 പേര്‍ മരിക്കുകയും ചെയ്തു.
അതേസമയം ഇന്ത്യയില്‍ രോഗത്തിന്റെ വ്യാപനം തടയുന്നതിനായി 21 ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച അര്‍ധരാത്രി മുതലാണ് ലോക്ക് ഡൗണ്ട് പ്രഖ്യാപിച്ചത്. അനാവശ്യമായി ആരും പുറത്തിറങ്ങരുത് എന്നാണ് നിര്‍ദേശം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.
Keywords: News, World,Corona, Health, Trending, WHO, Death,Covid 19: Death toll rises in Italy, US may become the next shock zone after Italy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.