കരുതിയിരിക്കണം ഈ വൈറസിനെ, വ്യാപനം ഞെട്ടിക്കുന്ന വേഗത്തിൽ, നാല് ലക്ഷത്തില്‍നിന്ന് അഞ്ചിലേക്കെത്തിയത് കേവലം 48 മണിക്കൂറിനകം

 


ന്യൂഡെൽഹി: (www.kvartha.com 27.03.2020) കൊറോണയെന്ന മഹാമാരിയെ കരുതിയിരിക്കണമെന്ന് വിദഗ്ദ്ധർ. രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഭയാനകമായ രീതിയിൽ പെരുകുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുമ്പോൾ പ്രതിരോധം ഊര്ജിതമാകേണ്ടതിന്റെ ആവശ്യകതയാണ് ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനിടെ ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടിയത് ഞെട്ടിക്കുന്ന വേഗത്തിലാണ്. കേവലം രണ്ടു ദിവസത്തിനകം രോഗബാധിതരുടെ എണ്ണം കുതിച്ചുചാടിയത് അഞ്ചുലക്ഷം എന്ന സംഖ്യയിലേക്കാണ്. ഈ സമയം വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം 24057 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷം (510,108) കടന്നു. ഇന്ന് രാവിലെ 8.40 ആയപ്പോഴേക്കും ഇത് 531860 പേരിലേക്കെത്തി. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സർവകലാശാലയാണ് ഇതുസംബന്ധിച്ച്‌ കണക്കുകള്‍ അവലോകനം ചെയ്തിരിക്കുന്നത്.


കരുതിയിരിക്കണം ഈ വൈറസിനെ, വ്യാപനം ഞെട്ടിക്കുന്ന വേഗത്തിൽ, നാല് ലക്ഷത്തില്‍നിന്ന് അഞ്ചിലേക്കെത്തിയത് കേവലം 48 മണിക്കൂറിനകം

കണക്കുകള്‍ പ്രകാരം രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷത്തിലേക്കെത്തിയത് വെറു രണ്ടു ദിവസം കൊണ്ടാണ്. 170 രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ വ്യാപനത്തിന്റെ തോത് ലോകരാജ്യങ്ങളിലെ ആരോഗ്യ വിദഗ്ദ്ധരെ ഒന്നടങ്കം ആശങ്കപ്പെടുത്തുകയാണ്. 2019 ഡിസംബര്‍ 31ന് കൊറോണ പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യത്തെ ഒരു ലക്ഷംപേരിലേക്കെത്താന്‍ 67 ദിവസമെടുത്തു. അടുത്ത ഒരു ലക്ഷം പേരിലേക്ക് രോഗമെത്തിയത് 11 ദിവസം കൊണ്ടും. എന്നാൽ പിന്നീട് ഇത് കൊടുങ്കാറ്റു പോലെ പടരുകയായിരുന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ വെള്ളിയാഴ്ച അമേരിക്ക ഇറ്റലിയേയും ചൈനയേയും മറികടന്ന് ഏറ്റവും മുന്നിലെത്തി. ചൈനക്ക് പുറത്ത് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത് യുഎസ്, സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലാണ്. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്.


കരുതിയിരിക്കണം ഈ വൈറസിനെ, വ്യാപനം ഞെട്ടിക്കുന്ന വേഗത്തിൽ, നാല് ലക്ഷത്തില്‍നിന്ന് അഞ്ചിലേക്കെത്തിയത് കേവലം 48 മണിക്കൂറിനകം

ജോണ്‍ ഹോപ്കിന്‍സ് സർവകലാശാലയുടെ കണക്കുകളനുസരിച്ച്‌ ഇന്ത്യയില്‍ ഇതുവരെ 727 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 20 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളനുസരിച്ച്‌ 19 പേരാണ് മരിച്ചത്. 633 പേര്‍ രോഗബാധിതരായുണ്ട്.

Summary: Coronvirus: Worldwide cases moves to Five lakhs, doubling in just over a week
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia