കൊറോണ: ചൈനയിലൊഴികെ ലോകമൊട്ടുക്കുള്ള റീട്ടെയില്‍ സ്‌റ്റോറുകള്‍ അടച്ചുപൂട്ടി ആപ്പിൾ
Mar 14, 2020, 16:20 IST
വാഷിംഗ്‌ടൺ: (www.kvartha.com 14.03.2020) ചൈനയിലെ പ്രധാനനഗരങ്ങളിലൊഴികെ ലോകത്തൊട്ടാകെയുള്ള ആപ്പിളിന്റെ റീട്ടെയില്‍ സ്റ്റോറുകള്‍ അടച്ചു. കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 27വരെ റീട്ടെയില്‍ സ്റ്റോറുകള്‍ അടച്ചിടുന്നതെന്ന് 'ദ ഗാര്‍ഡിയൻ' റിപ്പോർട്ട് ചെയ്തു.
ആപ്പിളിന്റെ വെബ്‌സൈറ്റിലൂടെയാണ് സിഇഒആയ ടിം കുക്ക് റീട്ടെയില്‍ സ്‌റ്റോറുകള്‍ അടച്ചുപൂട്ടിയ കാര്യം അറിയിച്ചിട്ടുള്ളതെന്നും റിപ്പോർട്ടിലുണ്ട്. ചൈനയ്ക്കുപുറത്ത് 460 സ്ഥലങ്ങളിലാണ് ആപ്പിളിന് റീട്ടെയില്‍ ഷോറൂമുകളുള്ളത്. യുഎസില്‍മാത്രം 270 എണ്ണമുണ്ട്.
ലോകാരോഗ്യ സംഘടന കൊറോണ മാഹാമാരിയായി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലെ സ്റ്റോറുകള്‍ നേരത്തെതന്നെ അടച്ചിരുന്നു. അതിനിടെ കൊവിഡ് 19 പടരുന്നതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍ നിന്ന് 50 ബില്യന്‍ യുഎസ് ഡോളര്‍ കൂടി അനുവദിക്കുമെന്ന് ട്രംപ് പറഞ്ഞു. അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.
അതേസമയം ജീവനക്കാരന് കൊറോണ ബാധ സംശയിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ഇന്‍ഫോസിസ് ഓഫീസ് കെട്ടിദവും ഒഴിപ്പിച്ചു. ബഹുരാഷ്ട്ര കമ്പനിയായ ഇന്‍ഫോസിസിന് ബെംഗളൂരുവില്‍ നിരവധി ഓഫീസുകളുണ്ട്. അതില്‍ ഒരു ഓഫീസിലെ ജീവനക്കാരനാണ് കോവിഡ്-19 ബാധ സംശയിക്കുന്നത്. ഇയാളിപ്പോള്‍ നിരീക്ഷണത്തിലാണ്.
ഒരു ജീവനക്കാരന് കൊറോണവൈറസ് ബാധ സംശയിക്കുന്നതിനെ തുടര്‍ന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി ഐപിഎം ബില്‍ഡിങ്ങിലെ ഓഫീസ് മാറ്റുകയാണെന്ന് ഇന്‍ഫോസിസിന്റെ ബെംഗളൂരുവിലെ ഡിവലപ്‌മെന്റ് സെന്റര്‍ ഹെഡ് ഗുരുരാജ് ദേശ് പാണ്ഡെ അറിയിച്ചു. 1990 മുതല്‍ ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി സ്ഥാപനങ്ങളുണ്ട്.
Summary, Coronavirus: Apple closes all non-China stores.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.