വൃക്കരോഗിയുടെ പേരില്‍ ഗാനമേളാ സംഘത്തിന്റെ തട്ടിപ്പ്
Sep 28, 2012, 16:45 IST
കൊടുങ്ങല്ലൂരിലെ കുട്ടപ്പന്റെ മകന് ടി.കെ.വിനീത് (26)രണ്ടു വര്‍ഷമായി വൃക്കരോഗിയാണ്. ആലുവ കൊടുങ്ങല്ലൂര്‍ സ്വദേശികളായ ചിലര്‍ എത്തി ശസ്ത്രക്രിയയ്ക്കുള്ള ആറു ലക്ഷം രൂപ പിരിച്ചുതരാം എന്ന് പറഞ്ഞ് മകന്റെ പേരില്‍ തെരുവുകളില്‍ ഗാനമേള നടത്തി പണമുണ്ടാക്കുകയായിരുന്നു എന്നാണ് പരാതി.
എന്നാല്‍ ഇങ്ങനെ പിരിച്ച പണത്തില്‍ നിന്നും ഒരു രൂപ പോലും വിനീതിന്റെ കുടുംബത്തിനു നല്‍കിയില്ല. ഇതിനെതിരെ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്ന് കുട്ടപ്പന് പറയുന്നു.
Keywords : Patient, Guruvayoor, Treatment, Cash, Aluva, Family, Police Station, Complaint, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.