ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മതപണ്ഡിതന്റെ മകളെ നഗ്നയാക്കി നടത്തി. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ജില്ലയിലാണ് സംഭവം നടന്നത്. അല്ലാഹ് ദിത്ത എന്ന മതപണ്ഡിതന്റെ മകൾ റഹീലയാണ് യുവാക്കളുടെ ക്രൂര വിനോദത്തിന് ഇരയായത്.
ദിത്തയുടെ മൂന്ന് പെണ്മക്കളും നവാൻ ലാഹോർ പ്രദേശത്തെ ഒരു കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടയിലായിരുന്നു സംഭവം. അഞ്ച് യുവാക്കൾ ചേർന്ന് പെൺകുട്ടികളെ വളയുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ മുതിർന്ന രണ്ട് പെൺകുട്ടികളും ഓടി അടുത്തുള്ള വീടുകളിൽ അഭയം തേടി. ഇളയ പെൺകുട്ടിയെ യുവാക്കൾ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. ശേഷം നഗ്നയാക്കി പെൺകുട്ടിയെ റോഡിലൂടെ നടത്തുകയായിരുന്നു. റഹീലയെ രക്ഷപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ ഇതേ അനുഭവമായിരിക്കും എന്നും യുവാക്കൾ ഭീഷണി മുഴക്കി.
പഞ്ചാബ് മുഖ്യമന്ത്രി ശഹബാസ് ശെരീഫിന്റെ ഇടപെടലിനെത്തുടർന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ദിത്തയുടെ മകനോടുള്ള പ്രതികാരമാണ് യുവാക്കളെ ഇതിന് പ്രേരിപ്പിച്ചത്.
SUMMERY: ISLAMABAD: A cleric's daughter was allegedly paraded nude in a village of Pakistan's Punjab province by young men seeking revenge for her brother's actions, according to a media report on Saturday.
Keywords: World, Pakistan, Molestation attempt, Clerick's daughter, paraded nude, Punjab province, Seeking revenge,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.