തൊഴിലാളി ദിനത്തില്‍ ശുചീകരണത്തൊഴിലാളിയുടെ രാജികത്ത്: ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങള്‍

 


ലണ്ടന്‍: (www.kvartha.com 05.05.2021) തൊഴിലാളി ദിനത്തില്‍ ശുചീകരണത്തൊഴിലാളിയുടെ രാജികത്ത് ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങള്‍. ലണ്ടനിലെ എച്ച് എസ് ബിസി ബാങ്കിലെ ശുചീകരണത്തൊഴിലാളിയുടെ രാജിക്കത്താണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. 

ജൂലി കസിന്‍ എന്ന സ്ത്രീയാണ് രാജിക്കത്ത് നല്‍കിയത്. 35 വര്‍ഷം ശുചീകരണത്തൊഴിലാളിയായി സേവനം ചെയ്ത ശേഷം 67-ാം വയസില്‍ വെള്ളിയാഴ്ചയാണ് രാജി വച്ചത്. സ്ഥാപനത്തിലെ സ്ത്രീകള്‍ അടക്കമുള്ള മറ്റ് ജീവനക്കാരുടെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ടുള്ളതാണ് ജൂലിയുടെ രാജിക്കത്ത്. തൊഴിലാളി ദിനത്തില്‍ ശുചീകരണത്തൊഴിലാളിയുടെ രാജികത്ത്: ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങള്‍
സ്ഥാപനത്തില്‍ തനിക്ക് ലഭിച്ച സമീപനം ക്രൂരവും ആക്രമണ മനോഭാവത്തില്‍ കുറഞ്ഞത് അല്ലായിരുന്നുവെന്നും ജൂലി രാജിക്കത്തില്‍ വ്യക്തമാക്കുന്നു. മുന്‍പോട്ടുള്ള ജീവിതത്തില്‍ മറ്റുള്ളവരോട് കരുണ കാണിക്കണമെന്നും ആരും ഒരു ശുചീകരണത്തൊഴിലാളിയേക്കാളും മികച്ചവരല്ലെന്നും വ്യക്തമാക്കിയാണ് ജൂലി കത്ത് അവസാനിപ്പിക്കുന്നത്. തൊഴിലിടത്തില്‍ കടുത്ത അവഗണന ശുചീകരണ തൊഴിലാളികള്‍ നേരിടുന്നുണ്ടെന്നും ജൂലി കൂട്ടിച്ചേര്‍ത്തു.

ജൂലിയുടെ മകനാണ് അമ്മയുടെ രാജിക്കത്ത് ട്വിറ്ററില്‍ പങ്കുവച്ചത്. തൊഴിലാളി ദിനത്തില്‍ പങ്കുവച്ച ഈ രാജിക്കത്തിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി.

Keywords:  Cleaner's angry resignation note sparks flood of support, London, News, Resignation, Letter, Twitter, Lifestyle & Fashion, World.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia