വെറുതേ പറയുകയല്ല; ഇരുനില കെട്ടിടം പണിയാന്‍ എടുത്തത് വെറും 3 മണിക്കൂര്‍

 


ബീജിങ്ങ്: (www.kvartha.com 21.07.2015) മൂന്നു മണിക്കൂറിനുള്ളില്‍ ചൈനയില്‍ നിര്‍മിച്ചത് രണ്ട് നില വീട്. ചൈനയിലെ ഷാങ്‌സി പ്രവിന്‍ഷ്യയിലാണ് പ്ലംബിങ്ങും വയറിംഗും ഉള്‍പ്പടെയുള്ള ഇരു നില വീട് നിര്‍മ്മിച്ച് ചൈനീസ് കമ്പനി പ്രസിദ്ധി നേടിയത്. മൂന്ന് ഡി പ്രിന്റ് ചെയ്ത ഭാഗങ്ങള്‍ ക്രെയിന്‍ കൊണ്ട് യോജിപ്പിച്ചാണ് വീട് നിര്‍മ്മിച്ചതെന്ന് ചൈനയിലെ പീപ്പിള്‍സ് ഡെയിലി റിപോര്‍ട്ട് ചെയ്യുന്നു.

ചൈനയില്‍ പരമ്പരാഗത രീതിയിലുള്ള വീട് നിര്‍മ്മിക്കാന്‍ സാധാരണയായി അരവര്‍ഷത്തോളമെങ്കിലും  വേണ്ടിവരും. എന്നാല്‍ ചൈനീസ് കമ്പനി ഇപ്പോള്‍ മൂന്നുമണിക്കൂറിനുള്ളില്‍ വീട് നിര്‍മിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കയാണ്.  വീടിന് ചെലവ് വന്നിരിക്കുന്നത് സ്‌ക്വയര്‍ഫീറ്റിന് 480 ഡോളറാണ്.

വീട് നിര്‍മ്മിക്കാനുപയോഗിക്കുന്ന അസംസ്‌കൃതവസ്തുക്കള്‍ ഇന്‍ഡസ്ട്രിയല്‍ വേസ്റ്റുകള്‍ റിസൈക്കിള്‍ ചെയ്താണ് എടുത്തത്. തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെടാറുള്ള ചൈനയില്‍ റിക്ടര്‍ സ്‌കെയിലില്‍ ഒന്‍പതുവരെയുള്ള ഭൂകമ്പങ്ങളെ വരെ അതിജീവിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
വെറുതേ പറയുകയല്ല; ഇരുനില കെട്ടിടം പണിയാന്‍ എടുത്തത് വെറും 3 മണിക്കൂര്‍

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia