Accidental Death | ഞാണിന്മേല്‍ പ്രകടനത്തിനിടെ പങ്കാളിക്ക് കാലുകൊണ്ട് യുവതിയെ പിടിക്കാന്‍ പറ്റിയില്ല; ഭര്‍ത്താവ് നോക്കി നില്‍ക്കെ ഭാര്യ താഴെവീണു മരിച്ചു; വൈറലായി വീഡിയോ

 


ബെയ്ജിങ്: (www.kvartha.com) ഞാണിന്മേല്‍ക്കളി പ്രകടനത്തിനിടെ ഭര്‍ത്താവ് നോക്കി നില്‍ക്കെ ഭാര്യ താഴെവീണു മരിച്ചു. സുന്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ചൈനീസ് യുവതിയാണ് മരിച്ചത്. ചൈനയിലെ സുഷോയില്‍ നടത്തിയ ലൈവ് പ്രകടനത്തിനിടെയായിരുന്നു ദാരുണ സംഭവം. 

പ്രകടനത്തിനിടെ പങ്കാളിക്ക് കാലുകൊണ്ട് യുവതിയെ പിടിക്കാന്‍ സാധിക്കാതെ വന്നതോടെ യുവതി താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവുമൊത്തുള്ള ഞാണിന്മേല്‍ക്കളിക്കിടെയുണ്ടായ അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

Accidental Death | ഞാണിന്മേല്‍ പ്രകടനത്തിനിടെ പങ്കാളിക്ക് കാലുകൊണ്ട് യുവതിയെ പിടിക്കാന്‍ പറ്റിയില്ല; ഭര്‍ത്താവ് നോക്കി നില്‍ക്കെ ഭാര്യ താഴെവീണു മരിച്ചു; വൈറലായി വീഡിയോ


ഏറെക്കാലമായി ഒരുമിച്ച് പ്രകടനം നടത്തുന്നവരാണ് സുനും ഭര്‍ത്താവ് ഴാങ്ങും. സേഫ്റ്റി ബെല്‍റ്റ് അണിയാതെയാണ് ഇവര്‍ പ്രകടനം നടത്തിയതെന്ന് ബിബിസി റിപോര്‍ട് ചെയ്തു.

Keywords:  News, World-News, World, China, Beijing, Accident, Accidental Death, Video, Social Media, Investigation, Husband, Wife, Hospital, Chinese trapeze artist falls to death during live performance with husband.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia