ADVERTISEMENT
മുസാഫറാബാദ്: പാക് അധീന കശ്മീരില്‍ ഖുര്‍ആനെ നിന്ദിച്ചുവെന്ന് ആരോപിച്ച് ചൈനീസ് വംശജനെതിരെ ആയിരക്കണക്കിന് ആളുകള്‍ ആക്രമണം നടത്തി. ആക്രമികളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ചൈനക്കാരനായ ലീ പിങിനെ മുന്‍കരുതലിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. ചൈനയുടെ സഹകരണത്തോടെ പാക് അധീന കശ്മീരില്‍ സ്ഥാപിക്കുന്ന നീലം ഝലം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് മാനേജരാണ് ലീ പിങ്.
വെള്ളിയാഴ്ച വൈകിട്ട് കമ്പനിയിലെ ജോലിക്കാരനായ ഡോ. സാജ്ജാദിന്റെ കൈവശമുണ്ടായിരുന്ന ഖുര്‍ആന്‍ പിങ് വാങ്ങി വലിച്ചെറിഞ്ഞതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഉടന്‍ തന്നെ കമ്പനിയിലെ പാകിസ്ഥാന് വംശജരായ ആളുകള്‍ സംഘടിച്ച് പിങിനെ ആക്രമിക്കുകയായിരുന്നു.
സാജിദിനോട് മുറി ഒഴിഞ്ഞു നല്‍കണമെന്ന് നേരത്തെ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും അയാള്‍ വഴങ്ങിയില്ലത്രേ. ഇതില്‍ ക്ഷുഭിതനായ പിങ് സാജ്ജാദിന്റെ സാധനങ്ങള്‍ വാരി പുറത്തിട്ടതിനൊപ്പം ഖുര്‍ആനും വലിച്ചെറിയുകയായിരുന്നു. ഇതു കണ്ട മറ്റു ജോലിക്കാര്‍ പുറത്തു നിന്നുള്ളവരുമായി സംഘടിച്ച് പിങിനെ ആക്രമിക്കുകയായിരുന്നു. കമ്പനിയിലെ ഓഫീസിലെ ഗ്ളാസുകളും കസേരകളും മറ്റും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു.
Key Words: Chinese , Pakistani-administered Kashmir , Protective custody , Koran, Lee, Chinese consortium, Kashmir, Angry mob, Blasphemy , Kashmir's chief of police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.