കൊറോണയ്ക്ക് പിന്നാലെ ജനങ്ങളെ ഭീതിയിലാഴ്ത്തി ചൈനയില്‍ പക്ഷിപ്പനിയും; കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
Feb 2, 2020, 12:56 IST
ബീജിംഗ്: (www.kvartha.com 02.02.2020) കൊറോണ വൈറസിന്റെ പിടിയില്‍ നിന്ന് കരകയറും മുമ്പ് ജനങ്ങളെ ഭീതിയിലാഴ്ത്തി ചൈനയില്‍ പക്ഷിപ്പനിയും പടരുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് അതിവേഗം പടരുന്ന എച്ച് 5 എന്‍ 1 സ്ഥിരീകരിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാന് സമീപമുള്ള പ്രവിശ്യയാണ് ഹുവാന്‍. ഇവിടെ നിന്നും ആറുമണിക്കൂര്‍ യാത്ര ചെയ്താല്‍ ഷുവാങ്കിംഗില്‍ എത്തും.
ഷുവാങ്കിംഗ് ജില്ലയിലെ ഒരു ഫാമിലാണ് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 7850 കോഴികളാണ് ഫാമില്‍ ഉണ്ടായിരുന്നത്. അതില്‍ 4500 എണ്ണം ചത്തു. പക്ഷിപ്പനി അതിവേഗം പടരുന്നത് കണക്കിലെടുത്ത് മുന്‍കരുതലായി പ്രവിശ്യയിലെ 17,828 ഫാമുകളിലെ കോഴികളെ കൊന്നൊടുക്കിയതായി ചൈനയിലെ കൃഷി ഗ്രാമ വികസന മന്ത്രാലയം അറിയിച്ചു.
മനുഷ്യരിലേക്ക് രോഗം പടര്‍ന്നതായി നിലവില്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, കൊറോണ വൈറസ് മൂലം ഇതിനോടകം 304പേരാണ് ചൈനയില്‍ മരണപ്പെട്ടത്. പുതുതായി 1347 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Keywords: China Reports Bird Flu Outbreak in Hunan Province, News, Beijing, Health, Health & Fitness, Dead, Farmers, Report, China, Trending, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.