Jennifer Zeng | ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ചൈന? വീഡിയോയുമായി ചൈനീസ് വംശജയായ മാധ്യമപ്രവര്‍ത്തക; ആരാണ് ഗുരുതരമായ ആരോപണം ഉന്നയിച്ച ജെന്നിഫര്‍ സെങ്?

 


ന്യൂയോര്‍ക്: (KVARTHA) ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ചൈനീസ് കമ്യൂനിസ്റ്റ് പാര്‍ടിയുടെ ഏജന്റുമാരെന്ന് ഗുരുതര ആരോപണവുമായി ചൈനീസ് വംശജയും മാധ്യമപ്രവര്‍ത്തകയുമായ ജെന്നിഫര്‍ സെങ്. ഇന്‍ഡ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മില്‍ ഭിന്നത സൃഷ്ടിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യമെന്ന് സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെ സെങ് പറഞ്ഞു.

ജൂണിലാണ് കാനഡയില്‍ വെച്ച് നിജ്ജര്‍ കൊല്ലപ്പെട്ടത്. ചൈനീസ് കമ്യൂനിസ്റ്റ് പാര്‍ടിയുടെ ഏജന്റുമാര്‍ ജൂണ്‍ 18ന് നിജ്ജറിനെ വെടിവെച്ച് കൊന്നുവെന്നും തെളിവ് ഇല്ലാതാക്കാന്‍ നിജ്ജറിന്റെ കാറിലെ കാമറ നശിപ്പിച്ചെന്നും ജെന്നിഫര്‍ ആരോപിച്ചു.

കൊലയാളികള്‍ ഇന്‍ഡ്യന്‍ ഉച്ചാരണത്തില്‍ ഇന്‍ഗ്ലീഷ് പറയാന്‍ പഠിച്ചിരുന്നുവെന്നും ജെന്നിഫര്‍ ആരോപിച്ചു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇന്ത്യയില്‍ ആരോപിക്കാനായാണ് ഇങ്ങനെ ചെയ്തതതെന്ന് ജെന്നിഫര്‍ വിശദീകരിച്ചു.

തുടര്‍ന്ന് തെളിവ് നശിപ്പിക്കാനായി ഏജന്റുമാര്‍ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും ധരിച്ച വസ്ത്രവും കത്തിച്ചു. ഇതിന്റെ അടുത്ത ദിവസം അവര്‍ വിമാനത്തില്‍ കാനഡ വിട്ടെന്നും ജെന്നിഫര്‍ വീഡിയോയില്‍ പറയുന്നു.

ഇന്റര്‍നാഷണല്‍ പ്രസ് അസോസിയേഷന്‍ അംഗമാണ് ജെന്നിഫര്‍ സെങ്. നിലവില്‍ അമേരികയില്‍ താമസിക്കുന്ന സെങ് സ്വതന്ത്ര ബ്ലോഗറാണ്. ചൈനയെയും ചൈനീസ് കമ്യൂനിസ്റ്റ് പാര്‍ടിയെയും കുറിച്ചുള്ള റിപോര്‍ടുകളാണ് ജെന്നിഫര്‍ പങ്കുവെയ്ക്കാറുള്ളത്. ഇന്‍കണ്‍വീനിയന്റ് ട്രൂത്‌സ് (അസുഖകരമായ സത്യങ്ങള്‍) എന്നാണ് ജെന്നിഫറിന്റെ ബ്ലോഗിന്റെ പേര്. ചൈനയിലെ സ്റ്റേറ്റ് കൗണ്‍സിലിന്റെ ഡെവലപ്മെന്റ് റിസര്‍ച് സെന്ററില്‍ ഗവേഷകയായി ജെന്നിഫര്‍ ജോലി ചെയ്തിട്ടുണ്ട്. അതേസമയം ജെന്നിഫറിന്റെ ആരോപണത്തോട് ചൈന പ്രതികരിച്ചിട്ടില്ല.

നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്‍ഡ്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞതോടെ ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം വഷളായിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കികൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു.

Jennifer Zeng | ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ചൈന? വീഡിയോയുമായി ചൈനീസ് വംശജയായ മാധ്യമപ്രവര്‍ത്തക; ആരാണ് ഗുരുതരമായ ആരോപണം ഉന്നയിച്ച ജെന്നിഫര്‍ സെങ്?



Keywords: News, World, World-News, Politics, Politics-News, Hardeep Singh Nijjar, Canada, Khalistani, Xi Jinping, President, China, Blogger, Alleges, Conspiracy, Jennifer Zeng, Kill, America, Blogger, Journalist, China Behind Hardeep Nijjar Killing? Blogger Alleges Big Conspiracy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia