യുഎസില്‍ മൂന്നംഗ മുസ്ലീം കുടുംബത്തെ വെടിവെച്ചുകൊന്നു; കൊല നടത്തിയത് എക്‌സിക്യൂഷന്‍ സ്‌റ്റൈലില്‍

 


നോര്‍ത്ത് കാലിഫോര്‍ണിയ (യുഎസ്): (www.kvartha.com 11/02/2015) മുസ്ലീങ്ങളായ മൂന്ന് പേരെ വീടിനുള്ളില്‍ വെടിവെച്ചുകൊന്നു. ദിയ ഷാഡി ബരാകത്ത് (23), അദ്ദേഹത്തിന്റെ ഭാര്യ യൂസുര്‍ മുഹമ്മദ് (21), യൂസുറിന്റെ സഹോദരി റസന്‍ മുഹമ്മദ് അബു സല്‍ഹ (19) എന്നിവരാണ് കൊല്ലപ്പെട്ടത്.

ചെറുപ്പക്കാരായ പ്രൊഫഷണലുകളും വിദ്യാര്‍ത്ഥികളും താമസിക്കുന്ന ചാപെല്‍ ഹില്ലിലെ സമ്മര്‍ വാക്ക് സര്‍ക്കിളിലെ അപാര്‍ട്ട്‌മെന്റിലാണ് കൊലപാതകങ്ങള്‍ നടന്നത്. ചൊവ്വാഴ്ച വൈകിട്ട് 5.11ഓടെയാണ് സംഭവം.

പോലീസ് എത്തുന്നതുവരെ കൊലപാതകങ്ങളെക്കുറിച്ച് അയല്‍ വാസികള്‍ അറിഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. സംഭവത്തില്‍ 46കാരനായ ക്രെയിഗ് സ്റ്റീഫന്‍ ഹിക്ക്‌സിനെ പോലീസ് അറസ്റ്റുചെയ്തു.
യുഎസില്‍ മൂന്നംഗ മുസ്ലീം കുടുംബത്തെ വെടിവെച്ചുകൊന്നു; കൊല നടത്തിയത് എക്‌സിക്യൂഷന്‍ സ്‌റ്റൈലില്‍



SUMMARY: A family of three young Muslims have been shot dead in their home in a quiet neighbourhood of North Carolina in the US.

Keywords: Deah Shaddy Barakat, Wife, Yusor Mohammad, Sister, Razan Mohammad Abu-Salha, US, North Carolina, Execution Style, Murder, Shot, Killed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia