ജര്‍മന്‍ ചാന്‍സിലര്‍ ഏഞ്ചല മെര്‍ക്കല്‍ ക്വാറന്റൈനില്‍; ചികിത്സിച്ച ഡോക്ടര്‍ക്കും കൊവിഡ്

 


ബെര്‍ലിന്‍: (www.kvartha.com 23.03.2020) ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. മെര്‍ക്കലിനെ ചികിത്സിച്ച ഡോക്ടര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. ഔദ്യോഗിക കാര്യങ്ങള്‍ ഇനി വസതിയില്‍ നിന്നാവും നിര്‍വഹിക്കുക. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ വെള്ളിയാഴ്ച മെര്‍ക്കലിന് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ എത്തിയിരുന്നു. ഏഞ്ചല മെര്‍ക്കലിന്റെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം അറിയിച്ചത്.

ജനങ്ങള്‍ പരസ്പരം ഇടപഴകുന്നത് നിയന്ത്രിക്കാന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും രണ്ടില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടുന്നത് ജര്‍മനിയില്‍ നിരോധിക്കുമെന്നും ഏഞ്ചല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ജര്‍മന്‍ ചാന്‍സിലര്‍ ഏഞ്ചല മെര്‍ക്കല്‍ ക്വാറന്റൈനില്‍; ചികിത്സിച്ച ഡോക്ടര്‍ക്കും കൊവിഡ്

അതിനിടെ യുഎസ് സെനറ്റര്‍ റാന്റ് പോളിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ സെനറ്റ് അംഗമാണ് ഇദ്ദേഹം.

Keywords:  Chancellor Angela Merkel in quarantine after contact with doctor who tested positive for coronavirus, News, Health, Health & Fitness, Doctor, Treatment, Press meet, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia