ഐഫോണുകള്‍ അഗ്‌നിക്കിരയാക്കാന്‍ ഇസ്രായേലി പുരോഹിതന്റെ ആഹ്വാനം

 


ഐഫോണുകള്‍ അഗ്‌നിക്കിരയാക്കാന്‍ ഇസ്രായേലി പുരോഹിതന്റെ ആഹ്വാനം
ജറുസലേം: ഐഫോണുകള്‍ അഗ്‌നിക്കിരയാക്കാന്‍ ഇസ്രായേലിലെ മുതിര്‍ന്ന യഹൂദ പുരോഹിതന്റെ ആഹ്വാനം. പുറം ലോകവുമായുള്ള ബന്ധത്തെ തടയുന്നതിനാണ് പുരോഹിതന്‍ ഐഫോണുകള്‍ വര്‍ജ്ജിക്കാന്‍ ആഹ്വാനം ചെയ്തത്. തികച്ചും യാഥാസ്ഥിതിക രീതിയില്‍ ജീവിതം നയിക്കുന്നവരാണ് യഹൂദര്‍. പുരോഹിതന്റെ ഈ ആഹ്വാനം ഇസ്രായേലി പത്രമായ നീമാന്‍ ന്യൂസ്‌പേപ്പര്‍ വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.

ആപ്പിളിന്റെ ഐഫോണ്‍ 5നും പുതിയ സ്മാര്‍ട്ട് ഫോണിനുമായി ഇസ്രായേലിലെ ജനങ്ങള്‍ കാത്തിരിക്കുന്നതിനിടയിലാണ് പുരോഹിതന്റെ ആഹ്വാനം. ജൂദന്മാരുടെ പുണ്യദിനമായ യോം കിപ്പുര്‍ ദിനത്തിന് മുന്നോടിയായി പുരോഹിതന്‍ നടത്തിയ പ്രസംഗത്തിലാണ് ഐഫോണിനെക്കുറിച്ച് പരാമര്‍ശമുണ്ടായത്. യാഥാസ്ഥിതിക ജീവിതം നയിക്കുന്ന ജൂതര്‍ക്കിടയില്‍ ഇപ്പോഴും ഭൂരിഭാഗം കുടുംബങ്ങളിലും ടെലിവിഷനോ കമ്പ്യൂട്ടറോ ഇല്ലെന്നുള്ളത് ശ്രദ്ധേയമാണ്.
SUMMERY: Jerusalem: An influential ultra-Orthodox Israeli rabbi has ordered his followers to burn their iPhones, the latest attempt by the insular community to keep the outside world at bay.

Keywords: World, Jerusalem, Israel, Rabbi, Iphone, Smart phone, Ban,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia