ഫോണില്‍ ഫേസ്ബുക്ക് നോക്കിയിരിക്കെ കുഞ്ഞ് മുങ്ങിമരിച്ചു; മാതാവിന് 5 വര്‍ഷം തടവ്

 


ലണ്ടന്‍: (www.kvartha.com 10.10.2015) ഫോണില്‍ ഫെയ്‌സ്ബുക്ക് നോക്കിയിരിക്കെ രണ്ടു വയസ്സുള്ള കുഞ്ഞ് മുങ്ങിമരിച്ച സംഭവത്തില്‍ ബ്രിട്ടീഷുകാരിയായ മാതാവിന് അഞ്ച് വര്‍ഷം തടവ്. ക്ലെയര്‍ ബാര്‍നെറ്റ് (31) എന്ന യുവതിയെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ വിധിച്ച ജഡ്ജ് ബാര്‍നെറ്റ് മോശം രക്ഷിതാവാണെന്ന് നിരീക്ഷിച്ചു. 2014 മാര്‍ച്ച് 17നാണ് സംഭവം നടന്നത്.


കിഴക്കന്‍ യോര്‍ക്കഷൈറിലെ ബെവേര്‍ലിയിലെ വീട്ടില്‍ പൂന്തോട്ടത്തില്‍
കളിച്ചുകൊണ്ടിരിക്കെയാണ് ജോഷ്വ ബാര്‍നെറ്റ് എന്ന കുഞ്ഞ് അബദ്ധത്തില്‍ കുളത്തില്‍ വീണ് മുങ്ങിമരിച്ചത്. ഈ  അവസരത്തില്‍ ബാര്‍നെറ്റ് ഫോണില്‍ ഫെയ്‌സ്ബുക്ക് നോക്കിയിരിക്കയായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയില്‍ വച്ചു മരണമടഞ്ഞു.

മാതാവിന്റെ അശ്രദ്ധകൊണ്ടാണ് കുഞ്ഞ് മരിച്ചതെന്ന് വിലയിരുത്തിയ ജഡ്ജി നിങ്ങളുടെ ഉത്തരവാദിത്വത്തില്‍ ഏതു കുട്ടിയെ വിട്ടാലും അത് അപകടമാണെന്ന് പറയുകയും ചെയ്തു.
ഫോണില്‍ ഫേസ്ബുക്ക് നോക്കിയിരിക്കെ കുഞ്ഞ് മുങ്ങിമരിച്ചു; മാതാവിന് 5 വര്‍ഷം തടവ്

Also Read:
പ്രഭാത സവാരിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയയാള്‍ തൂങ്ങിമരിച്ച നിലയില്‍

Keywords:  Briton Jailed for Checking Facebook While Son Drowned, London, Court, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia