മകളുടെ വീഡിയോ പകര്‍ത്തിയ കാമവെറിയനെ പിതാവ് ഇടിച്ചുകൊന്നു

 


മാഡ്രിഡ്: (www.kvartha.com 11/02/2015) പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ ആളെ പിതാവ് ഇടിച്ചുകൊന്നു. കെയ്ന്ത് ദാവീന്ദര്‍ എന്നയാളാണ് 42കാരനായ ജര്‍മ്മന്‍ പൗരനെ കൊലപ്പെടുത്തിയത്. റസ്‌റ്റോറന്റില്‍ 3 മക്കള്‍ക്കും കാമുകിക്കും ഒപ്പം ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു 40കാരനായ കെയ്ന്ത്.

ഇതിനിടെ തൊട്ടടുത്തിരുന്ന ജര്‍മ്മന്‍ കാരന്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഐപാഡില്‍ പകര്‍ത്തി. ഇതുകണ്ട കെയ്ന്ത് ജര്‍മ്മന്‍ കാരനെ വിലക്കിയെങ്കിലും അയാള്‍ വീണ്ടും വീഡിയോ പകര്‍ത്തിക്കൊണ്ടിരുന്നു. ക്ഷുഭിതനായ കെയ്ന്ത് അയാളെ ഇടിച്ചു. മുഖത്തും തലയിലുമായിരുന്നു ഇടിയേറ്റത്. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന ഐപാഡ് കെയ്ന്ത് ദൂരെ വലിച്ചെറിയുകയും ചെയ്തു. സംഭവം നടന്നയുടനെ കെയ്ന്ത് കുട്ടികള്‍ക്കൊപ്പം സ്ഥലം വിടുകയും ചെയ്തു.

മകളുടെ വീഡിയോ പകര്‍ത്തിയ കാമവെറിയനെ പിതാവ് ഇടിച്ചുകൊന്നുറസ്‌റ്റോറന്റ് അധികൃതര്‍ വിളിച്ചറിയിച്ചതിനെതുടര്‍ന്നാണ് പോലീസെത്തി ജര്‍മ്മന്‍ കാരനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇയാള്‍ പിന്നീട് മരണമടഞ്ഞു. കൊല്ലപ്പെട്ടയാള്‍ കുട്ടികളോട് കാമവെറി തീര്‍ക്കുന്നവനാണെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുന്‍പ് ഇയാള്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയപ്പോഴാണ് കൊലപാതകം നടന്നത്.

മരണത്തെതുടര്‍ന്ന് സിസിടിവി ക്യാമറകളില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെയ്ന്തിനെ പോലീസ് അറസ്റ്റുചെയ്തത്.

SUMMARY: A British man has been arrested in Spain for allegedly killing a German man – a suspected paedophile - whom he caught filming his minor daughter.

Keywords: German, Spain, Paedophile, Daughter, iPad,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia