ലണ്ടന്‍: (www.kvartha.com 05.11.2014) മാഞ്ചസ്റ്റര്‍ സ്വദേശിനിയായ യുവതി ദിവസത്തില്‍ 22 മണിക്കൂറും ഉറക്കത്തിലാണ്. ബേത്ത് ഗൂഡിയര്‍(24) എന്ന യുവതിയാണ് അപൂര്‍വ നാഡീരോഗത്തിന്റെ പിടിയില്‍ പെട്ട് കുംഭകര്‍ണ സേവ നടത്തുന്നത്. ഗൂഡിയര്‍ ഒരു ദിവസം ഉണര്‍ന്നിരിക്കുന്നത് വെറും രണ്ടു മണിക്കൂര്‍ മാത്രമാണ് . ബാക്കി ഇരുപത്തിരണ്ടുമണിക്കൂറും ഉറക്കമാണ്.
പതിനാറു വയസു മുതലാണ് ഗൂഡിയറിനെ രോഗം പിടികൂടിയത്. പല ചികിത്സകള്‍ നടത്തിയെങ്കിലും രോഗത്തിന് പ്രതിവിധി കണ്ടെത്താന്‍ ഇതുവരെ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. വിശപ്പോ ദാഹമോ ഇല്ലാതെ ദിവസം മുഴുവന്‍ ഉറങ്ങുന്ന മകളുടെ അവസ്ഥയില്‍ ദു:ഖിച്ചു കഴിയുകയാണ് മാതാപിതാക്കള്‍ .ഇവര്‍ എല്ലായ്‌പ്പോഴും മകളോടൊപ്പം തന്നെയാണ് ചെലവഴിക്കുന്നത്.
ഉറങ്ങാന്‍ ഗൂഡിയറിന് പ്രത്യേക സമയമൊന്നും ഇല്ല. ചിലപ്പോള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലോ,സംസാരിച്ചുകൊണ്ടിരിക്കുമ്പോഴോ,ബാത്ത് റൂമില്‍ ഇരിക്കുമ്പോഴോ ഉറങ്ങിപ്പോകുമെന്നാണ് ഗൂഡിയര്‍ പറയുന്നത്. ഉറക്കമുണര്‍ന്നാല്‍ ഇവര്‍ക്ക് കുറച്ചുസമയം സ്ഥലകാലബോധമുണ്ടാവില്ലെന്നും ഒരുതരം മരവിച്ച അവസ്ഥയാണ് ഈ അവസരത്തിലെന്നും ഗൂഡിയര്‍ പറയുന്നു.
ദിവസത്തില്‍ 22 മണിക്കൂറും ഉറങ്ങാന്‍ തുടങ്ങിയതോടെ പഠനം ഇടയ്ക്കുവെച്ചു നിറുത്തേണ്ടതായി വന്നു. കൂട്ടുകാര്‍ക്കൊപ്പം കളിക്കാനോ പാര്‍ക്കില്‍ പോകാനോ പുറത്തിറങ്ങാനോ കഴിയാത്തതിനാല്‍ ഗൂഡിയറിന് കലശലായ നിരാശയുണ്ട്.പാര്‍ക്കില്‍ പോയാല്‍ കിടന്നുറങ്ങിപ്പോകുന്നതിനാല്‍ പുറത്തുപോകുന്നത് നിര്‍ത്തിയെന്നും ഗൂഡിയര്‍ പറയുന്നു.
അതേസമയം ഇത് വളരെ അപൂര്‍വമായി മാത്രം ഉണ്ടാകുന്ന ഒരവസ്ഥയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വ്യക്തമായ കാരണമോ പ്രതിവിധിയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത അസുഖം പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Keywords: British ‘sleeping beauty’ has disorder that keeps her asleep 22 hours a day for weeks at a time , London, Treatment, Parents, Doctor, Friends, Study, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.