പാകിസ്ഥാനില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച ബ്രിടീഷ് വനിതയെ കൊലപ്പെടുത്തി
May 9, 2021, 13:00 IST
ലാഹോര്‍: (www.kvartha.com 09.05.2021) പാകിസ്ഥാനില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച ബ്രിടീഷ് വനിതയെ കൊലപ്പെടുത്തി. മരിയ സുള്‍ഫിക്കര്‍ (26) എന്ന യുവതിയാണ് മരിച്ചത്. യുവതിയുടെ മൃതദേഹം ലാഹോറിലെ ഡിഎച്ച്എ ഫേസ് 5ലെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. ബെല്‍ജിയത്തില്‍ നിന്ന് രണ്ട് മാസം മുമ്പാണ് യുവതി ലാഹോറിലെത്തിയത്.
തുടര്‍ന്ന് സുഹൃത്തായ സാദ് അമീര്‍ ഭട്ട് എന്നയാള്‍ക്കൊപ്പം ലാഹോറിലാണ് യുവതി താമസിച്ചത്. ഇയാള്‍ നടത്തിയ വിവാഹ അഭ്യര്‍ത്ഥന യുവതി നിരസിച്ചിരുന്നു. ഇതില്‍ പ്രകോപിതനായി ഇയാളും സുഹൃത്തും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്ത് അടക്കം പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Keywords: Lahore, News, World, Death, Killed, Woman, Police, Complaint, Arrest, British-Pakistani woman killed in Lahore for rejecting marriage proposal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.