Acquitted | ഒരു തമാശ മൂലമുണ്ടായ പുലിവാല്! സഞ്ചരിച്ച വിമാനത്തില്‍ സ്‌ഫോടനമുണ്ടാകുമെന്ന് പറഞ്ഞതിന് അറസ്റ്റിലായ ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ വെറുതെവിട്ട് സ്പാനിഷ് കോടതി
Jan 27, 2024, 14:32 IST
ലന്‍ഡന്‍: (KVARTHA) സുഹൃത്തുക്കളുമായി യാത്ര ചെയ്യുന്നതിനിടെ സഞ്ചരിച്ച വിമാനത്തില്‍ സ്‌ഫോടനമുണ്ടാകുമെന്ന് തമാശയായി പറഞ്ഞതിന് അറസ്റ്റിലായ ബ്രിടീഷ്-ഇന്‍ഡ്യന്‍ വിദ്യാര്‍ഥിയെ വെറുതെവിട്ട് സ്പാനിഷ് കോടതി. ബാത് യൂനിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിയായ ആദിത്യ വര്‍മയെ ആണ് വെറുതെ വിട്ടത്.
സ്‌നാപ് ചാറ്റില്‍ താന്‍ താലിബാന്‍ അംഗമാണെന്ന് പറഞ്ഞതാണ് ആദിത്യക്ക് വിനയായത്. 2022 ജൂലൈയില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഐലന്‍ഡ് ഓഫ് മെനോര്‍കയിലേക്ക് പോവുകയായിരുന്നു ആദിത്യ വര്‍മ.
സ്‌നാപ് ചാറ്റില്‍ താന്‍ താലിബാന്‍ അംഗമാണെന്ന് പറഞ്ഞതാണ് ആദിത്യക്ക് വിനയായത്. 2022 ജൂലൈയില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഐലന്‍ഡ് ഓഫ് മെനോര്‍കയിലേക്ക് പോവുകയായിരുന്നു ആദിത്യ വര്‍മ.
'പറക്കുന്നതിനിടെ, ഈ വിമാനം പൊട്ടിത്തെറിക്കും. ഞാന്‍ താലിബാന്‍ അംഗമാണ്.'- എന്നായിരുന്നു ഗാറ്റ് വിക് വിമാനത്താവളം വിടുന്നതിന് മുമ്പ് വിദ്യാര്‍ഥിയുടെ സന്ദേശം. പരിശോധനയില്‍ ആദിത്യയുടെ കയ്യില്‍ നിന്ന് സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെടുത്തിട്ടില്ലെന്നും അതിനാല്‍ ഭീഷണി സത്യമാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും സ്പാനിഷ് കോടതി വിലയിരുത്തി.
സംഭവം നടക്കുമ്പോള്‍ 18 വയസായിരുന്നു ആദിത്യയുടെ പ്രായം. അറസ്റ്റ് ചെയ്ത് രണ്ടുദിവസത്തിനു ശേഷം ആദിത്യയെ പൊലീസ് ജാമ്യത്തില്‍ വിടുകയായിരുന്നു. സുഹൃത്തുക്കള്‍ മാത്രമുള്ള ഒരു ഗ്രൂപില്‍ വിമാനത്തില്‍ സ്‌ഫോടനമുണ്ടാകുമെന്ന് തമാശയ്ക്ക് പറഞ്ഞതാണെന്നും ആരെയും ഉപദ്രവിക്കാന്‍ ലക്ഷ്യമിട്ടില്ലെന്നും ആദിത്യ കോടതിയെ ബോധ്യപ്പെടുത്തി.
Keywords: British-Indian student acquitted after 'Taliban' joke to blow up plane, London, News, British-Indian student, Acquitted, Joke, Spanish Court, Friends, Flight, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.