ഗുജറാത്ത് സ്ഫോടനം: ടൈഗര്‍ ഹനീഫിനെ ഇന്ത്യക്ക് കൈമാറന്‍ ബ്രിട്ടീഷ് കോടതി ഉത്തരവ്
May 3, 2012, 14:55 IST
Tiger Haneef |
ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ്കോര്‍ണര്‍ നോട്ടിസിനെ തുടര്‍ന്നു ഹനീഫിനെ വടക്കന്‍ ഇംഗ്ളണ്ടിലെ ഹലിവെല്‍ ആസ്ലി തെരുവിലുള്ള വസതിയില്‍ നിന്നു 2010 മാര്‍ച്ച് 16ന് സ്കോട്ലന്‍ഡ് യാര്‍ഡ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹനീഫ് ബോള്‍ട്ടനിലെ കടയില്‍ ഇയാള്‍ ജോലിചെയ്യുന്നതായി കണ്ടെത്തിയ സ്കോട്ലന്‍ഡ് യാര്‍ഡ്, പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. ഇന്ത്യ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടിസും കുറ്റവാളി കൈമാറ്റ വാറന്റും പ്രകാരമായിരുന്നു അറസ്റ്റ്.
മുംബൈ ബോംബ് സ്ഫോടനപരമ്പരയ്ക്കു പിന്നാലെയായിരുന്നു ഗുജറാത്ത് സ്ഫോടനം. ടൈഗര്‍ ഹനീഫിനു വേണ്ടി 17 വര്‍ഷമായി വിവിധ രാജ്യങ്ങളില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ബ്രിട്ടനില്‍ അറസ്റ്റ് ഉണ്ടായത്. ലഷ്കറെ തയിബയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ടൈഗര്‍ ഹനീഫ്.
വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ടൈഗര്‍ ഹനീഫിന് അവകാശമുള്ളതിനാല്‍ പ്രതിയെ ഇന്ത്യക്കു വിട്ടുകിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരും.
Keywords: Gujarath bomb blast case, Tiger Haneef, Handover, India, British court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.