യുട്യൂബില്‍ നിന്നും 'ഇന്നസെന്റ്‌സ് ഓഫ് മുസ്ലീംസ്' നീക്കം ചെയ്യണമെന്ന് ബ്രസീല്‍ കോടതി

 


  യുട്യൂബില്‍ നിന്നും 'ഇന്നസെന്റ്‌സ് ഓഫ് മുസ്ലീംസ്' നീക്കം ചെയ്യണമെന്ന് ബ്രസീല്‍ കോടതി
ബ്രസീലിയ: യുട്യൂബില്‍ നിന്നും ഇസ്ലാം വിരുദ്ധ ചിത്രമായ ഇന്നസെന്റ്‌സ് ഓഫ് മുസ്ലീംസ് നീക്കം ചെയ്യണമെന്ന് ബ്രസീല്‍ കോടതി ഉത്തരവിട്ടു. പത്ത് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ ട്രെയ് ലര്‍ യുട്യൂബില്‍ നിന്നും നീക്കാനാണ് കോടതി ഉത്തരവ്. പാശ്ചാത്യ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന 'ഇസ്ലാമോഫോബിയ'യെ ബ്രസീലിയന്‍ പ്രസിഡന്റ് ദില്മ രൂസ്സെഫ് യുഎന്നില്‍ രൂക്ഷമായി വിമര്‍ശിച്ചതിനു തൊട്ടുപിന്നാലെയാണ് ബ്രസീലിയന്‍ കോടതിയുടെ ഉത്തരവ്.

മദ്ധ്യപൂര്‍വ്വദേശത്ത് നിന്നുമുള്ള ആയിരക്കണക്കിനാളുകളാണ് ബ്രസീലില്‍ ഉള്ളത്. ബ്രസീലിലെ ഒരു മുസ്ലീം സംഘടനയാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. ഗൂഗിള്‍ ഇന്‍ ക് ചിത്രത്തെ നിരോധിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രം മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന വസ്തുത മാനിച്ചാണ് യൂട്യൂബില്‍ നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്ന് കോടതി അറിയിച്ചു.

SUMMERY:  World, Innocence of Muslims, Brazil, Anti-Islam movie, Court order
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia