മാളില്‍ അഗ്‌നിബാധ; 17 മരണം; 9 വയസുകാരന്‍ അറസ്റ്റില്‍

 


ബീജിംഗ്(ചൈന): (www.kvartha.com 06/02/2015) ചൈനയിലെ ഷോപ്പിംഗ് മാളിലുണ്ടായ അഗ്‌നിബാധയില്‍ 17 പേര്‍ വെന്തുമരിച്ച സംഭവത്തില്‍ ഒന്‍പതുവയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വടക്കന്‍ പ്രവിശ്യയിലെ ഗ്വാങ്‌ഡോങിലെ ഹൂയിഷൂ പട്ടണത്തിലെ ഹൂയിഡോങ് കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. നാലുനില കെട്ടിടത്തിന്റെ മുകളിലെ നിലയിലായിരുന്നു തീപിടുത്തം.

മാളില്‍ അഗ്‌നിബാധ; 17 മരണം; 9 വയസുകാരന്‍ അറസ്റ്റില്‍വ്യാഴാഴ്ചയായിരുന്നു സംഭവം. 18 മണിക്കൂര്‍ കൊണ്ടാണ് അഗ്‌നിശമന സേനയും പോലീസും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. ചൈനയിലെ ട്വിറ്റര്‍ സമാന സൈറ്റായ സിന വൈബോയിലൂടെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ഒന്‍പതുവയസുകാരന്‍ ലൈറ്റര്‍ കൊണ്ട് കളിച്ചതിനെതുടര്‍ന്നാണ് അഗ്‌നിബാധയുണ്ടായതെന്ന് ഹൂയിഷൂ പോലീസ് അറിയിച്ചു.

SUMMARY: BEIJING: A nine-year-old boy has been detained after a shopping mall inferno that killed 17 people in China, police said Friday, the latest deadly accident in a country where safety standards are often flouted.

Keywords: China, Mall Fire, Burnt Live, Boy,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia