എമിറേറ്റ്സ്റ്റിന്റെ കാര്‍ഗോ വിമാനത്തില്‍ മൃതദേഹം

 


ആംസ്റ്റര്‍ഡാം: (www.kvartha.com 13.09.2015) എമിറേറ്റ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ മൃതദേഹം കണ്ടെത്തി. നെയ്‌റോബിയില്‍ നിന്നും ആംസ്റ്റര്‍ഡാമിലേയ്ക്ക് പോയ വിമാനത്തിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. എമിറേറ്റ്‌സ് എയര്‍ലൈന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംഭവത്തെ കുറിച്ച് അധികൃതര്‍ അന്വേഷിച്ച് വരികയാണെന്നും അതിനാല്‍ അഭിപ്രായപ്രകടനം നടത്താനാകില്ല എന്നായിരുന്നു എമിറേറ്റ്‌സിന്റെ പ്രതികരണം.

അതേസമയം യുവാവ് അനധികൃതമായി യൂറോപ്പിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചതാകാമെന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍. ലാന്‍ഡിംഗ് ഗിയറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

എമിറേറ്റ്സ്റ്റിന്റെ കാര്‍ഗോ വിമാനത്തില്‍ മൃതദേഹം


SUMMARY: A body has been found on an Emirates cargo flight from Nairobi to Amsterdam.

Keywords: Emirates Airline, Body, Cargo flight,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia