ബില്‍ ഗേറ്റ്‌സ് വീണ്ടും ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍

 


ADVERTISEMENT

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യനെന്ന പദവി മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സ് വീണ്ടെടുത്തു. മെക്‌സിക്കന്‍ കോടീശ്വരന്‍ കാര്‍ലോസ് സ്ലിമ്മില്‍ നിന്നാണ് ബില്‍ഗേറ്റ്‌സ് ഒന്നാം സ്ഥാനം വീണ്ടെടുത്തത്. ബ്ലൂംബര്‍ഗ് പുറത്തിറക്കിയ പട്ടികയിലാണ് ബില്‍ ഗേറ്റ്‌സ് ഒന്നാമനായത്.

2007ന് ശേഷം ആദ്യമായാണ് ബില്‍ ഗേറ്റ്‌സ് ധനിക പട്ടികയില്‍ ഒന്നാമനാവുന്നത്. 72.7 ബില്യണ്‍ ഡോളറിന്റെ ആസ്ഥിയാണ് ബില്‍ഗേറ്റ്‌സിനുളളത്. 16 ശതമാനം വളര്‍ച്ച നേടിയാണ് ബില്‍ഗേറ്റ്‌സ് കോടീശ്വര പട്ടികയില്‍ ഒന്നാം സ്ഥാനം വീണ്ടെടുത്തത്.

ബില്‍ ഗേറ്റ്‌സ് വീണ്ടും ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍അമേരിക്കയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ കമ്പനിയായ അമേരിക്ക മോവിലിന്റെ ഉടമയാണ് കാര്‍ലോസ് സ്ലിം. സ്ലിമ്മിന് 14 ശതമാനം നഷ്ടമാണ് ഉണ്ടായത്.

Key Words: Bill Gates , World’s richest man, , America Movil, Mobile-phone operator , Mexico’s Congress , Bloomberg , Richest person, Mexican investor, Carlos Slim ,  Bloomberg Billionaires Index, Software , Deltec Asset Management, Slim's flagship company
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia