ട്രംപിന്റെ നയം തന്നെ ബൈഡനും; ചൈനീസ് സര്‍കാരുമായി അടുത്തുനില്ക്കുന്ന ടെക് ഭീമന്മാരായ വാവെയ് അടക്കമുള്ള 59 കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക
Jun 4, 2021, 09:31 IST
വാഷിങ്ടണ്‍: (www.kvartha.com 04.06.2021) ചൈനീസ് സര്‍കാരുമായി അടുത്തുനില്ക്കുന്ന ടെക് ഭീമന്മാരായ വാവെയ് അടക്കമുള്ള 59 കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക. വിലക്ക് ഓഗസ്റ്റ് രണ്ടുമുതല്‍ നിലവില്‍ വരും. സുരക്ഷ പ്രശ്നങ്ങളുടെ പേരിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ചാരവൃത്തി, വിവരങ്ങള്‍ ചോര്‍ത്തല്‍ എന്നിവ തടയുകയാണ് ലക്ഷ്യമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം. നേരത്തെ 31 കമ്പനികളെ വിലക്കാനായിരുന്നു തീരുമാനം. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അമേരിക ചൈനീസ് കമ്പനികളെ വിലക്കുന്നത്. വിദേശത്ത് ചൈന കൂടുതല്‍ ആക്രമണകാരിയായാണ് പെരുമാറുന്നതെന്ന് ബൈഡന് ഭരണകൂടം ആരോപിച്ചു.
ഇക്കാര്യത്തില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയം തന്നെയാണ് ബൈഡനും പിന്തുടരുന്നത് എന്നതാണ് ശ്രദ്ധേയം. ട്രംപിന്റെ കാലത്ത് അമേരിക-ചൈന വ്യാപാര യുദ്ധം ലോകസാമ്പത്തിക മേഖലയെ മൊത്തത്തില്‍ ബാധിച്ചിരുന്നു. ബൈഡന് അധികാരമേറ്റത്തോടെ അയവുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചൈനീസ് കമ്പനികളെ വിലക്കാനുള്ള ട്രംപിന്റെ അതേ നയമാണ് ബൈഡനും പിന്തുടര്ന്നത്.
എന്നാല്‍ അമേരികയുടെ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.